عَنْ عَائِشَةَ أُمِّ المُؤْمِنِينَ رَضِيَ اللَّهُ عَنْها أَنَّهَا قَالَتْ:
أَوَّلُ مَا بُدِئَ بِهِ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنَ الوَحْيِ الرُّؤْيَا الصَّالِحَةُ فِي النَّوْمِ، فَكَانَ لاَ يَرَى رُؤْيَا إِلَّا جَاءَتْ مِثْلَ فَلَقِ الصُّبْحِ، ثُمَّ حُبِّبَ إِلَيْهِ الخَلاَءُ، وَكَانَ يَخْلُو بِغَارِ حِرَاءٍ فَيَتَحَنَّثُ فِيهِ -وَهُوَ التَّعَبُّدُ- اللَّيَالِيَ ذَوَاتِ العَدَدِ قَبْلَ أَنْ يَنْزِعَ إِلَى أَهْلِهِ، وَيَتَزَوَّدُ لِذَلِكَ، ثُمَّ يَرْجِعُ إِلَى خَدِيجَةَ فَيَتَزَوَّدُ لِمِثْلِهَا، حَتَّى جَاءَهُ الحَقُّ وَهُوَ فِي غَارِ حِرَاءٍ، فَجَاءَهُ المَلَكُ فَقَالَ: اقْرَأْ، قَالَ: «مَا أَنَا بِقَارِئٍ» قَالَ: «فَأَخَذَنِي فَغَطَّنِي حَتَّى بَلَغَ مِنِّي الجَهْدَ ثُمَّ أَرْسَلَنِي، فَقَالَ: اقْرَأْ، قُلْتُ: مَا أَنَا بِقَارِئٍ، فَأَخَذَنِي فَغَطَّنِي الثَّانِيَةَ حَتَّى بَلَغَ مِنِّي الجَهْدَ ثُمَّ أَرْسَلَنِي، فَقَالَ: اقْرَأْ، فَقُلْتُ: مَا أَنَا بِقَارِئٍ، فَأَخَذَنِي فَغَطَّنِي الثَّالِثَةَ ثُمَّ أَرْسَلَنِي، فَقَالَ: {اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ خَلَقَ الإِنْسَانَ مِنْ عَلَقٍ اقْرَأْ وَرَبُّكَ الأَكْرَمُ}»، [العلق:1-3] فَرَجَعَ بِهَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَرْجُفُ فُؤَادُهُ، فَدَخَلَ عَلَى خَدِيجَةَ بِنْتِ خُوَيْلِدٍ رَضِيَ اللَّهُ عَنْهَا، فَقَالَ: «زَمِّلُونِي، زَمِّلُونِي» فَزَمَّلُوهُ حَتَّى ذَهَبَ عَنْهُ الرَّوْعُ، فَقَالَ لِخَدِيجَةَ وَأَخْبَرَهَا الخَبَرَ: «لَقَدْ خَشِيتُ عَلَى نَفْسِي» فَقَالَتْ خَدِيجَةُ: كَلَّا وَاللَّهِ مَا يُخْزِيكَ اللَّهُ أَبَدًا، إِنَّكَ لَتَصِلُ الرَّحِمَ، وَتَحْمِلُ الكَلَّ، وَتَكْسِبُ المَعْدُومَ، وَتَقْرِي الضَّيْفَ، وَتُعِينُ عَلَى نَوَائِبِ الحَقِّ، فَانْطَلَقَتْ بِهِ خَدِيجَةُ حَتَّى أَتَتْ بِهِ وَرَقَةَ بْنَ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ العُزَّى، ابْنَ عَمِّ خَدِيجَةَ، وَكَانَ امْرَأً تَنَصَّرَ فِي الجَاهِلِيَّةِ، وَكَانَ يَكْتُبُ الكِتَابَ العِبْرَانِيَّ، فَيَكْتُبُ مِنَ الإِنْجِيلِ بِالعِبْرَانِيَّةِ مَا شَاءَ اللَّهُ أَنْ يَكْتُبَ، وَكَانَ شَيْخًا كَبِيرًا قَدْ عَمِيَ، فَقَالَتْ لَهُ خَدِيجَةُ: يَا ابْنَ عَمِّ، اسْمَعْ مِنَ ابْنِ أَخِيكَ، فَقَالَ لَهُ وَرَقَةُ: يَا ابْنَ أَخِي، مَاذَا تَرَى؟ فَأَخْبَرَهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ خَبَرَ مَا رَأَى، فَقَالَ لَهُ وَرَقَةُ: هَذَا النَّامُوسُ الَّذِي نَزَّلَ اللَّهُ عَلَى مُوسَى، يَا لَيْتَنِي فِيهَا جَذَعًا، لَيْتَنِي أَكُونُ حَيًّا إِذْ يُخْرِجُكَ قَوْمُكَ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَوَ مُخْرِجِيَّ هُمْ؟»، قَالَ: نَعَمْ، لَمْ يَأْتِ رَجُلٌ قَطُّ بِمِثْلِ مَا جِئْتَ بِهِ إِلَّا عُودِيَ، وَإِنْ يُدْرِكْنِي يَوْمُكَ أَنْصُرْكَ نَصْرًا مُؤَزَّرًا. ثُمَّ لَمْ يَنْشَبْ وَرَقَةُ أَنْ تُوُفِّيَ، وَفَتَرَ الوَحْيُ.
المزيد
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
വഹ്യിന്റെ (അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിന്റെ) ആരംഭമായി നബിക്ക് -ﷺ- ആദ്യം തുടക്കം കുറിച്ചത് സത്യമായി പുലരുന്ന സ്വപ്നങ്ങളായിരുന്നു. അവിടുന്ന് ഉറക്കത്തിൽ ഏതൊരു സ്വപ്നം കണ്ടാലും പ്രഭാതം പൊട്ടിവിടരുന്നത് പോലെ അത് പുലർന്നു കാണുമായിരുന്നു.
പിന്നീട് അവിടുത്തേക്ക് ഏകാന്തത പ്രിയങ്കരമാക്കപ്പെട്ടു. ഹിറാ ഗുഹയിൽ അവിടുന്ന് ആരാധനകളുമായി ഏകാന്തനായി -രാത്രികൾ- കഴിച്ചു കൂട്ടുമായിരുന്നു. പിന്നീട് അവിടുന്ന് തന്റെ വീട്ടുകാരുടെ അടുക്കലേക്ക് തിരിച്ചു ചെല്ലും. വീണ്ടും ഏകാന്തനായി ഇരിക്കുന്നതിന് വേണ്ട വിഭവങ്ങൾ ഒരുക്കും. വീണ്ടും -സമാനമായ ദിവസങ്ങൾക്ക് വേണ്ടി- ഖദീജയുടെ അരികിലേക്ക് തിരിച്ചു ചെല്ലും. അങ്ങനെയിരിക്കെ -അവിടുന്ന് ഹിറാ ഗുഹയിൽ ആയിരിക്കുന്ന വേളയിൽ- അവിടുത്തേക്ക് ആ സത്യം വന്നെത്തി.
മലക്ക് അവിടുത്തെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: "വായിക്കുക!"
നബി (ﷺ) പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല."
അവിടുന്ന് പറഞ്ഞു: "അപ്പോൾ ആ മലക്ക് എന്നെ പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു." ശേഷം മലക്ക് വീണ്ടും പറഞ്ഞു: "വായിക്കുക!" ഞാൻ പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല."
അപ്പോൾ ആ മലക്ക് എന്നെ രണ്ടാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് വീണ്ടും പറഞ്ഞു: "വായിക്കുക!" ഞാൻ പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല."
അപ്പോൾ ആ മലക്ക് എന്നെ മൂന്നാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് പറഞ്ഞു:
"സൃഷ്ടിച്ചവനായ നിന്റെ റബ്ബിൻ്റെ നാമത്തില് നീ വായിക്കുക! മനുഷ്യനെ അവന് ഭ്രൂണത്തില് നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക! നിന്റെ റബ്ബ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു." (അലഖ്: 1-5)
നബി (ﷺ) അതുമായി മടങ്ങിവന്നു. അവിടുത്തെ ഹൃദയാന്തരം കിടുങ്ങി വിറക്കുന്നുണ്ടായിരുന്നു. ഖദീജഃയുടെ അരികിൽ പ്രവേശിച്ചു കൊണ്ട് നബി (ﷺ) പറഞ്ഞു: "എന്നെ പുതപ്പിക്കൂ! എന്നെ പുതപ്പിക്കൂ!" അവർ അവിടുത്തെ പുതപ്പിച്ചു. അവിടുത്തെ പരിഭ്രാന്തി നീങ്ങിയപ്പോൾ നബി (ﷺ) ഖദീജയോട് കാര്യങ്ങൾ പറഞ്ഞു. "എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടുപോയി." അവിടുന്ന് പറഞ്ഞു.
അപ്പോൾ ഖദീജ പറഞ്ഞു: "ഒരിക്കലുമില്ല! അല്ലാഹു സത്യം! അവനൊരിക്കലും താങ്കളെ അപമാനിക്കുകയില്ല. താങ്കൾ കുടുംബബന്ധം ചേർക്കുന്നു. (അശരണരുടെ) പ്രയാസങ്ങൾ ഏറ്റെടുക്കുന്നു. ഇല്ലാത്തവർക്ക് (ദാനം) നൽകുന്നു. അതിഥിയെ ആദരിക്കുന്നു. സത്യത്തിന് വേണ്ടി നിലകൊള്ളേണ്ട വേളകളിൽ അതിന് സഹായമേകുന്നു."
അങ്ങനെ നബിയെയും (ﷺ) കൂട്ടി ഖദീജ
(رضي الله عنها) അവരുടെ പിതൃസഹോദരനായ വറഖതു ബ്നു നൗഫലിൻ്റെ അരികിൽ ചെന്നു. ജാഹിലിയ്യത്തിൽ നസ്വാറാ മതം സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം ഹീബ്രു ഭാഷയിൽ എഴുതാറുണ്ടായിരുന്നു. ഇഞ്ചീലിൽ നിന്ന് ഹീബ്രു ഭാഷയിൽ അദ്ദേഹം പകർത്തി എഴുതാറുമുണ്ടായിരുന്നു. ഏറെ പ്രായം ചെന്നതിനാൽ കണ്ണുകൾക്ക് അന്ധത ബാധിച്ച ഒരു വൃദ്ധനായിരുന്നു അദ്ദേഹം.
അദ്ദേഹത്തോട് ഖദീജ (رضي الله عنها) പറഞ്ഞു: "പിതൃസഹോദരാ! താങ്കളുടെ സഹോദരപുത്രന് പറയാനുള്ളത് കേട്ടുനോക്കൂ." വറഖ ചോദിച്ചു: "എന്താണ് മകനേ നീ കാണുന്നത്?"
നബി (ﷺ) അദ്ദേഹത്തോട് താൻ കണ്ട കാര്യങ്ങളെല്ലാം പറഞ്ഞു. ഇത് കേട്ടപ്പോൾ വറഖ പറഞ്ഞു: "മൂസായുടെ മേൽ വന്നെത്തിയ അതേ നാമൂസ് തന്നെയാണിത്. ഞാൻ ഇക്കാലഘട്ടത്തിൽ ഒരു യുവാവായിരുന്നെങ്കിൽ..! താങ്കളുടെ ജനത താങ്കളെ പുറത്താക്കുന്ന വേളയിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ..!"
അത് കേട്ടപ്പോൾ നബി (ﷺ) ചോദിച്ചു: "അവർ എന്നെ പുറത്താക്കുകയോ?!"
വറഖ പറഞ്ഞു: "അതെ! താങ്കൾ കൊണ്ടുവന്നതിന് സമാനമായ കാര്യവുമായി വന്ന ഒരാളും തന്നെ ശത്രുക്കളെ സമ്പാദിക്കാതിരുന്നിട്ടില്ല. ആ ദിവസങ്ങളിൽ ഞാനുണ്ടെങ്കിൽ താങ്കളെ ഞാൻ ശക്തമായി സഹായിക്കുക തന്നെ ചെയ്യും." എന്നാൽ പിന്നീട് അധികം വൈകാതെ തന്നെ വറഖ മരണപ്പെട്ടു. വഹ്യ് (താൽക്കാലികമായി) നിലക്കുകയും ചെയ്തു."