1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഹദീസ് ഞാൻ നബി -ﷺ- യോടൊപ്പം നിസ്കരിച്ചു. അവിടുന്ന് തൻ്റെ വലതു ഭാഗത്തേക്ക് സലാം ചൊല്ലിക്കൊണ്ട് പറയും; «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ» (നിങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹവും ഉണ്ടാകട്ടെ.) ഇടതു ഭാഗത്തേക്ക് ഇപ്രകാരവും പറയും: «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ» (നിങ്ങൾക്ക് അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവുമുണ്ടാകട്ടെ.)

عَنْ وَائِل بن حُجرٍ رضي الله عنه قَالَ:
صَلَّيْتُ مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَكَانَ يُسَلِّمُ عَنْ يَمِينِهِ: «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ»، وَعَنْ شِمَالِهِ: «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ».

വാഇൽ ബ്നു ഹുജ്ർ -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞാൻ നബി -ﷺ- യോടൊപ്പം നിസ്കരിച്ചു. അവിടുന്ന് തൻ്റെ വലതു ഭാഗത്തേക്ക് സലാം ചൊല്ലിക്കൊണ്ട് പറയും; «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ» (നിങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹവും ഉണ്ടാകട്ടെ.) ഇടതു ഭാഗത്തേക്ക് ഇപ്രകാരവും പറയും: «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ» (നിങ്ങൾക്ക് അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവുമുണ്ടാകട്ടെ.)

حسن رواه أبو داود سنن أبي داود - 997

വിശദീകരണം

നബി -ﷺ- നിസ്കാരം അവസാനിപ്പിക്കുമ്പോൾ തൻ്റെ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും മുഖം തിരിക്കുകയും സലാം പറയുകയും ചെയ്യുമായിരുന്നു. വലതു ഭാഗത്തേക്ക് മുഖം തിരിച്ചു കൊണ്ട് അവിടുന്ന് «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ» എന്നു പറയുകയും, ഇടതു ഭാഗത്തേക്ക് മുഖം തിരിച്ചു കൊണ്ട് «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ» എന്നും പറയുമായിരുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നിസ്കാരത്തിൻ്റെ അവസാനത്തിൽ സലാം പറയണം. നിസ്കാരത്തിൽ ഒരിക്കലും ഒഴിച്ചു കൂടാൻ പാടില്ലാത്ത സ്തംഭങ്ങളിൽ പെട്ട കാര്യമാണത്.
  2. ചില സന്ദർഭങ്ങളിൽ നിസ്കാരത്തിൽ സലാം വീട്ടുമ്പോൾ അവസാനത്തിൽ 'ബറകാത്തുഹു' എന്നു പറയൽ പുണ്യകരമാണ്. നബി -ﷺ- ഈ രീതി സ്ഥിരമായി ചെയ്യാറില്ലായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
  3. നിസ്കാരത്തിൽ സലാമിൻ്റെ വാക്കുകൾ ഉച്ചരിക്കുക എന്നത് നിർബന്ധമാണ്. എന്നാൽ ഇവ ചൊല്ലുമ്പോൾ വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും മുഖം തിരിക്കുക എന്നത് സുന്നത്തായ കാര്യമാണ്.
  4. മുഖം തിരിക്കുന്ന വേളയിലാണ് സലാമിൻ്റെ വാക്കുകൾ ഉച്ചരിക്കേണ്ടത്. അതിന് മുൻപോ ശേഷമോ അല്ല.

വിവർത്തനം പ്രദർശിപ്പിക്കുക

48 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
DE Deutsch ജെർമൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
NE नेपाली النيبالية
PRS دری الدرية
SR Српски الصربية
TG тоҷикӣ الطاجيكية
RW Kinyarwanda Keniaroandia
RO Română الرومانية
HU Magyar المجرية
MOS Moore الموري
MG Malagasy Malagasy
OM Oromoo Oromianina
KN ಕನ್ನಡ Kanadianina
WO Wolof الولوف
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية