1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

ഹദീസ് ആദമിൻ്റെ സന്തതികൾ എല്ലാവരും തെറ്റു പറ്റുന്നവരാണ്. തെറ്റു പറ്റുന്നവരിൽ ഏറ്റവും ഉത്തമർ ധാരാളമായി പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്.

عن أنس بن مالك رضي الله عنه قال: قال رسول الله صلى الله عليه وسلم : «كلُّ بني آدم خَطَّاءٌ، وخيرُ الخَطَّائِينَ التوابون».

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആദമിൻ്റെ സന്തതികൾ എല്ലാവരും തെറ്റു പറ്റുന്നവരാണ്. തെറ്റു പറ്റുന്നവരിൽ ഏറ്റവും ഉത്തമർ ധാരാളമായി പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്."

ഹസൻ ഇബ്നു മാജഃ ഉദ്ധരിച്ചത് - തുർമുദി ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത് - ദാരിമി ഉദ്ധരിച്ചത്

വിശദീകരണം

മനുഷ്യൻ ഒരിക്കലും അബദ്ധത്തിൽ നിന്ന് മുക്തനാവുകയില്ല. കാരണം ദുർബലതയും, കൽപ്പിച്ചത് പ്രവർത്തിക്കുന്നതിലും വിരോധിച്ചവ ഉപേക്ഷിക്കുന്നതിലും തൻറെ രക്ഷിതാവിൻറെ കൽപ്പനകൾക്ക് കീഴൊതുങ്ങാതിരിക്കാനുമുള്ളതാണ് അവൻറെ പ്രകൃതം. എന്നാൽ തൻ്റെ ദാസന്മാർക്കായി അല്ലാഹു പശ്ചാത്താപത്തിൻ്റെ വാതിലുകൾ തുറന്നു വെച്ചിരിക്കുന്നു. തെറ്റു പറ്റുന്നവരിൽ ഏറ്റവും നല്ലവർ ധാരാളമായി ഖേദിച്ചു മടങ്ങുന്നവരാണ് എന്ന് അവൻ അറിയിക്കുകയും ചെയ്തിരിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * മനുഷ്യൻ്റെ പ്രകൃതത്തിൽ പെട്ടതാണ് അബദ്ധങ്ങൾ സംഭവിക്കുക എന്നതും, തിന്മകളിൽ വീണുപോവുക എന്നതും. അതിനാൽ അല്ലാഹുവിൽ വിശ്വസിച്ച ഒരു വ്യക്തിയുടെ മേൽ നിർബന്ധമായിട്ടുള്ളത് തെറ്റു സംഭവിച്ചാൽ ഉടനടി അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക എന്നതാണ്.

വിവർത്തനം പ്രദർശിപ്പിക്കുക

28 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
UG ئۇيغۇرچە ഉയ്ഗൂർ
BN বাংলা ബംഗാളി
FR Français ഫ്രഞ്ച്
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
DE Deutsch ജെർമൻ
JA 日本語 ജപ്പാനീസ്
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ