1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. വിശ്വാസം

ഹദീസ് (നാവ് കൊണ്ട്) സംസാരിക്കാൻ സാധിക്കാത്ത വിധം പ്രയാസകരമായ ചിലത് ഞങ്ങളുടെ മനസ്സുകളിൽ (തോന്നലായി) വരുന്നു." നബി -ﷺ- പറഞ്ഞു: "നിങ്ങൾ അത് അനുഭവിക്കുകയുണ്ടായോ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അത് ശുദ്ധമായ ഈമാനാണ്

عَنْ أَبِي هُرَيْرَةَ رضي الله عنه قال:
جَاءَ نَاسٌ مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَسَأَلُوهُ: إِنَّا نَجِدُ فِي أَنْفُسِنَا مَا يَتَعَاظَمُ أَحَدُنَا أَنْ يَتَكَلَّمَ بِهِ، قَالَ: «وَقَدْ وَجَدْتُمُوهُ؟» قَالُوا: نَعَمْ، قَالَ: «ذَاكَ صَرِيحُ الْإِيمَانِ».

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- യുടെ സ്വഹാബികളിൽ ചിലർ അവിടുത്തെ അരികിൽ വന്നു കൊണ്ട് ചോദിച്ചു: "(നാവ് കൊണ്ട്) സംസാരിക്കാൻ സാധിക്കാത്ത വിധം പ്രയാസകരമായ ചിലത് ഞങ്ങളുടെ മനസ്സുകളിൽ (തോന്നലായി) വരുന്നു." നബി -ﷺ- പറഞ്ഞു: "നിങ്ങൾ അത് അനുഭവിക്കുകയുണ്ടായോ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അത് ശുദ്ധമായ ഈമാനാണ്."

صحيح رواه مسلم صحيح مسلم - 132

വിശദീകരണം

നബി -ﷺ- യുടെ സ്വഹാബികളിൽ പെട്ട ഒരു സംഘമാളുകൾ അവിടുത്തെ അരികിൽ വന്നു കൊണ്ട് ഒരു ചോദ്യം ചോദിച്ചു. തങ്ങളുടെ നാവ് കൊണ്ട് പുറത്തു പറയാൻ സാധിക്കാത്തത്ര ഗുരുതരമായ മനസ്സിന് ഏറെ പ്രയാസകരവുമായ ചില ചിന്തകൾ മനസ്സിൽ അനുഭവപ്പെടുന്നു എന്നതായിരുന്നു അവരുടെ പ്രയാസം. അപ്പോൾ നബി -ﷺ- പറഞ്ഞു: നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ ഈ അനുഭവിക്കുന്ന കാര്യം ഈമാനിൻ്റെയും ദൃഢവിശ്വാസത്തിൻ്റെയും വ്യക്തമായ അടയാളമാണ്. പിശാച് മനസ്സിൽ തോന്നിപ്പിക്കുന്ന ഇത്തരം ചിന്തകളെ പ്രതിരോധിക്കാനും അതിനെ കുറിച്ച് സംസാരിക്കുന്നത് വെറുപ്പുള്ളതായി തോന്നാനും നിങ്ങളുടെ മനസ്സിൽ അത് വലിയ (തിന്മയായി) കാണാനും നിങ്ങളെ പ്രേരിപ്പിക്കുന്നത് ഈ ഈമാനാണ്. പിശാചിന് നിങ്ങളുടെ ഹൃദയത്തെ പൂർണ്ണമായി കീഴടക്കാൻ സാധിച്ചിട്ടില്ല. കാരണം അവൻ ഹൃദയത്തെ കീഴടക്കിയിരുന്നെങ്കിൽ ഈ ചിന്തകളെ പ്രതിരോധിക്കാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഈമാനുള്ളവരുടെ മുൻപിൽ പിശാചിൻ്റെ തന്ത്രം തീർത്തും ദുർബലമാണ്. അവരെ ദുർമന്ത്രണം ചെയ്യാനല്ലാതെ അവന് സാധിക്കുന്നില്ല.
  2. പിശാച് മനസ്സിൽ കൊണ്ടുവന്നിടുന്ന ദുർമന്ത്രണങ്ങളെ സത്യപ്പെടുത്തുകയോ മനസ്സിൽ അംഗീകരിക്കുകയോ ചെയ്യരുത്; കാരണം അവ പിശാചിൽ നിന്നുള്ളതാണ്.
  3. പിശാചിൻ്റെ ദുർമന്ത്രണങ്ങൾ യഥാർത്ഥ വിശ്വാസമുള്ള ഒരു മുഅ്മിനിന് ഉപദ്രവമുണ്ടാക്കുകയില്ല. എന്നാൽ പിശാചിൻ്റെ ദുർമന്ത്രണത്തിൽ നിന്ന് അവൻ അല്ലാഹുവിനോട് രക്ഷ തേടുകയും, അത്തരം ചിന്തകളിൽ മുഴുകാതിരിക്കുകയും വേണം.
  4. തൻ്റെ ദീനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന സംശയങ്ങൾ ഉണ്ടായാൽ അവയെ കുറിച്ച് മിണ്ടാതിരിക്കുക എന്നത് ശരിയല്ല. മറിച്ച്, അറിവുള്ളവരോട് അക്കാര്യം ചോദിച്ച് പഠിക്കണം.

വിവർത്തനം പ്രദർശിപ്പിക്കുക

69 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
UG ئۇيغۇرچە ഉയ്ഗൂർ
BN বাংলা ബംഗാളി
FR Français ഫ്രഞ്ച്
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
DE Deutsch ജെർമൻ
JA 日本語 ജപ്പാനീസ്
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
KY Кыргызча Kargaria
NE नेपाली النيبالية
YO Yorùbá Yorianina
LT Lietuvių الليتوانية
PRS دری الدرية
SR Српски الصربية
SO Soomaali الصومالية
TG тоҷикӣ الطاجيكية
RW Kinyarwanda Keniaroandia
RO Română الرومانية
HU Magyar المجرية
CS Čeština التشيكية
MOS Moore الموري
MG Malagasy Malagasy
FF Fulfulde الفولانية
IT Italiano ഇറ്റാലിയൻ
OM Oromoo Oromianina
KN ಕನ್ನಡ Kanadianina
WO Wolof الولوف
BG Български البلغارية
AZ Azərbaycan Azerianina
EL Ελληνικά اليونانية
UZ O‘zbek الأوزبكية
UK Українська الأوكرانية
KA ქართული الجورجية
LN Lingala اللينجالا
MK Македонски المقدونية
KM ភាសាខ្មែរ الخميرية
BM Bambara البامبارية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية
DA Dansk الدنماركية
RN Kirundi الكيروندي
YAO Yao الياو
KMR Kurmancî الكرمنجية
MS Bahasa Melayu الملايو