عَنْ أَبِي هُرَيْرَةَ رضي الله عنه:
أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَرَأَ فِي رَكْعَتَيِ الْفَجْرِ: {قُلْ يَا أَيُّهَا الْكَافِرُونَ}، وَ{قُلْ هُوَ اللهُ أَحَدٌ}.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- സുബ്ഹിൻ്റെ മുൻപുള്ള (സുന്നത്തായ) രണ്ട് റക്അത്തുകളിൽ സൂറതുൽ കാഫിറൂനും, സൂറതുൽ ഇഖ്ലാസും പാരായണം ചെയ്തു.

صحيح رواه مسلم صحيح مسلم - 726

വിശദീകരണം

സുബ്ഹ് നിസ്കാരത്തിന് മുൻപുള്ള സുന്നത്തായ നിസ്കാരത്തിലെ ആദ്യ റക്അത്തിൽ സൂറത്തുൽ കാഫിറൂനും, രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ഇഖ്ലാസും പാരായണം ചെയ്യാൻ നബി -ﷺ- പ്രത്യേക ശ്രദ്ധ വെച്ചിരുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സുബ്ഹ് നിസ്കാരത്തിന് മുൻപുള്ള സുന്നത്ത് നിസ്കാരത്തിൽ -ഫാതിഹക്ക് ശേഷം- ഹദീഥിൽ വന്ന രണ്ട് സൂറത്തുകൾ പാരായണം ചെയ്യുന്നത് പുണ്യകരമാണ്.
  2. ഹദീഥിൽ പരാമർശിക്കപ്പെട്ട രണ്ട് സൂറത്തുകൾക്കും സൂറത്തുൽ ഇഖ്ലാസ് (അല്ലാഹുവിന് ഇബാദത്തുകൾ ഏകമാക്കുക എന്നാണ് ഇഖ്ലാസ് എന്നതിൻ്റെ ഉദ്ദേശ്യം) എന്ന് പറയാറുണ്ട്. കാരണം: ബഹുദൈവാരാധകരിൽ നിന്നും അല്ലാഹുവിന് പുറമെ ആരാധിക്കുന്ന എല്ലാ വസ്തുക്കളിൽ നിന്നും അകൽച്ച പ്രഖ്യാപിക്കലും, അവർ അല്ലാഹുവിൽ പങ്കുചേർക്കുന്നു എന്നതിനാൽ അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു എന്നും, അവർ അല്ലാഹുവിൻ്റെ യഥാർത്ഥ അടിമകളല്ല എന്നും, അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹതയുള്ളവനെന്നുമുള്ള അറിയിപ്പുമാണ് സൂറത്തുൽ കാഫിറൂനിലുള്ളത്. അല്ലാഹുവിൻ്റെ ഏകത്വവും, അവന് മാത്രം നിഷ്കളങ്കമായി ഇബാദത്ത് വകവെച്ചു നൽകണമെന്ന തൗഹീദും, അവൻ്റെ വിശേഷണങ്ങളുടെ വിവരണവുമാണ് സൂറത്തുൽ ഇഖ്ലാസിലുള്ളത്.

വിവർത്തനം പ്രദർശിപ്പിക്കുക

48 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
DE Deutsch ജെർമൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
NE नेपाली النيبالية
PRS دری الدرية
SR Српски الصربية
TG тоҷикӣ الطاجيكية
RW Kinyarwanda Keniaroandia
RO Română الرومانية
HU Magyar المجرية
MOS Moore الموري
MG Malagasy Malagasy
OM Oromoo Oromianina
KN ಕನ್ನಡ Kanadianina
WO Wolof الولوف
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية