1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. വിശ്വാസം

ഹദീസ് തീർച്ചയായും അല്ലാഹു -سُبْحَانَهُ وَتَعَالَى- നിങ്ങളുടെ പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നത് നിങ്ങളോട് വിലക്കിയിരിക്കുന്നു

عَنْ عُمَرَ بْنِ الْخَطَّابِ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّ اللهَ عَزَّ وَجَلَّ يَنْهَاكُمْ أَنْ تَحْلِفُوا بِآبَائِكُمْ»، قَالَ عُمَرُ: فَوَاللهِ مَا حَلَفْتُ بِهَا مُنْذُ سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى عَنْهَا ذَاكِرًا وَلَا آثِرًا.

ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:
"തീർച്ചയായും അല്ലാഹു -سُبْحَانَهُ وَتَعَالَى- നിങ്ങളുടെ പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നത് നിങ്ങളോട് വിലക്കിയിരിക്കുന്നു." ശേഷം ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹു തന്നെ സത്യം! നബി -ﷺ- അതിൽ നിന്ന് വിലക്കിയത് കേട്ടതിന് ശേഷം ഒരിക്കലും പിതാക്കളുടെ പേരിൽ ഞാൻ ശപഥം ചെയ്തിട്ടില്ല. മറ്റൊരാളുടെ ശപഥം ഉദ്ധരിച്ചു പറയുകയും ചെയ്തിട്ടില്ല."

صحيح متفق عليه صحيح مسلم - 1646

വിശദീകരണം

പിതാവിൻ്റെയോ പിതാമഹന്മാരുടെയോ പേരുകൾ കൊണ്ട് ശപഥം ചെയ്യുന്നതിൽ നിന്ന് അല്ലാഹു വിലക്കിയിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു. അതിനാൽ ആരെങ്കിലും ശപഥം ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ അല്ലാഹുവിൻ്റെ പേരിൽ മാത്രം ശപഥം ചെയ്യട്ടെ. ഒരിക്കലും അല്ലാഹുവല്ലാത്തവരുടെ പേരിൽ അവൻ ശപഥം ചെയ്യാതിരിക്കട്ടെ. ശേഷം ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- യിൽ നിന്ന് ഈ ഹദീഥ് കേട്ടതിന് ശേഷം, അവിടുന്ന് ഇക്കാര്യം വിലക്കിയത് അറിഞ്ഞതിന് ശേഷം ബോധപൂർവ്വമോ, മറ്റൊരാളുടെ സംസാരത്തിൽ അല്ലാഹുവല്ലാത്തവരെ കൊണ്ടുള്ള ശപഥമുണ്ടെങ്കിൽ അത് വിവരിക്കുന്നതിന് വേണ്ടിയോ പോലും അല്ലാഹുവല്ലാത്തവരുടെ പേരിൽ ശപഥം ചെയ്യുന്ന വാക്ക് അദ്ദേഹം പറഞ്ഞിട്ടില്ല.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുന്നത് നിഷിദ്ധമാണ്. പിതാക്കളുടെ പേരിൽ സത്യം ചെയ്യുന്നത് നബി -ﷺ- പ്രത്യേകം വിലക്കിയത് ജാഹിലിയ്യത്തിലെ അറബികളുടെ രീതിയിൽ പെട്ടതായിരുന്നു അത് എന്നതു കൊണ്ടാണ്.
  2. الحَلِف (ശപഥം): എന്നാൽ ഒരു കാര്യം ഉറപ്പിച്ചു പറയുന്നതിന് വേണ്ടി അല്ലാഹുവിനെ കൊണ്ടോ അവൻ്റെ നാമങ്ങളോ ഗുണവിശേഷണങ്ങളോ കൊണ്ടോ സത്യം ചെയ്ത് പറയലാണ്.
  3. ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠത നോക്കൂ. നബി -ﷺ- യുടെ കൽപ്പന ഉടനടി നിറവേറ്റുന്നതിലും അതിൻ്റെ ആശയം ഗ്രഹിച്ചെടുക്കുന്നതിലും, ആ വിഷയത്തിൽ പാലിക്കേണ്ട സൂക്ഷ്മതയിലും അദ്ദേഹം സ്വീകരിച്ച മാർഗം അത് ബോധ്യപ്പെടുത്തുന്നുണ്ട്.

വിവർത്തനം പ്രദർശിപ്പിക്കുക

59 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
UG ئۇيغۇرچە ഉയ്ഗൂർ
BN বাংলা ബംഗാളി
FR Français ഫ്രഞ്ച്
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
DE Deutsch ജെർമൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
KY Кыргызча Kargaria
NE नेपाली النيبالية
YO Yorùbá Yorianina
LT Lietuvių الليتوانية
PRS دری الدرية
SR Српски الصربية
SO Soomaali الصومالية
TG тоҷикӣ الطاجيكية
RW Kinyarwanda Keniaroandia
RO Română الرومانية
HU Magyar المجرية
CS Čeština التشيكية
MOS Moore الموري
MG Malagasy Malagasy
OM Oromoo Oromianina
KN ಕನ್ನಡ Kanadianina
WO Wolof الولوف
AZ Azərbaycan Azerianina
UZ O‘zbek الأوزبكية
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
BM Bambara البامبارية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية
KMR Kurmancî الكرمنجية