1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. വിശ്വാസം

ഹദീസ് നുശ്റയെ' കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: "അത് പിശാചിൻ്റെ പ്രവർത്തിയിൽ പെട്ടതാണ്."

عن جابر رضي الله عنه أن رسول الله صلى الله عليه وسلم سئل عن النُّشْرَةِ؟ فقال: هي من عمل الشيطان.

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: 'നുശ്റയെ' കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: "അത് പിശാചിൻ്റെ പ്രവർത്തിയിൽ പെട്ടതാണ്."

സ്വഹീഹ് അബൂദാവൂദ് ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്

വിശദീകരണം

ജാഹിലിയ്യ കാലത്തുള്ളവർ സിഹ്ർ (മാരണം) ബാധിച്ചവനെ ചികിൽസിക്കാൻ സ്വീകരിച്ചിരുന്ന മാർഗത്തെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. ഉദാ:- ഒരു സിഹ്ർ മറ്റൊരു സിഹ്ർ ചെയ്തുകൊണ്ട് ഇല്ലാതെയാക്കുക. അപ്പോൾ നബി -ﷺ- അതിനുള്ള മറുപടിയായി പറയുന്നു: "അത് പിശാചിൻ്റെ പ്രവർത്തനത്തിൽ പെട്ടതാണ്." അല്ലെങ്കിൽ പിശാചിൻ്റെ സഹായത്തോടെ ചെയ്യുന്നതാണ്. കാരണം പൈശാചികമായ വഴികളിലൂടെയും, മാരണത്തിൻ്റെ മാർഗങ്ങളിലൂടെയുമാണ് അത് നടക്കുന്നത്. അത് ശിർക്കൻ പ്രവർത്തനവും, നിഷിദ്ധവുമാണ്. എന്നാൽ അനുവദനീയമായ നുശ്റയുമുണ്ട്. ഇസ്ലാം അനുവദിച്ച മന്ത്രമോ, സിഹ്ർ ചെയ്ത വസ്തു അന്വേഷിച്ചു കൊണ്ടോ സിഹ്റിനെ ഇല്ലാതാക്കുക എന്നതാണ് അതിൻ്റെ ഉദ്ദേശം. ഖുർആൻ പാരായണം ചെയ്തു കൊണ്ട് സിഹ്റിൻ്റെ കെട്ട് അഴിക്കുന്നതും, അനുവദനീയമായ മരുന്നുകൾ ഉപയോഗപ്പെടുത്തുന്നതും അതിൽ പെടും.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * തെറ്റുകളിൽ വീണു പോകാതിരിക്കാൻ വിധി അവ്യക്തമായ വിഷയങ്ങൾ പണ്ഡിതന്മാരോട് ചോദിച്ചറിയുകയാണ് വേണ്ടത്.
  2. * ജാഹിലിയ്യ കാലഘട്ടത്തിൽ നടപ്പിലുണ്ടായിരുന്ന രൂപത്തിലുള്ള നുശ്റഃ നിഷിദ്ധമാണ്. കാരണം അത് മാരണത്തിൽ പെട്ടതാണ്. മാരണമാകട്ടെ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കുഫ്റുമാണ്.
  3. * പിശാചിൻ്റെ പ്രവർത്തനങ്ങളെല്ലാം നിഷിദ്ധമാണ്.

വിവർത്തനം പ്രദർശിപ്പിക്കുക

27 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
BN বাংলা ബംഗാളി
FR Français ഫ്രഞ്ച്
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
DE Deutsch ജെർമൻ
JA 日本語 ജപ്പാനീസ്
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ