1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഹദീസ് ശുദ്ധപ്രകൃതി എന്നാൽ അഞ്ച് കാര്യങ്ങളാണ്: ചേലാകർമ്മം, ഗുഹ്യഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുക, മീശ വെട്ടുക, നഖം മുറിക്കുക, കക്ഷത്തിലെ രോമങ്ങൾ പറിക്കുക എന്നിവയാണവ

عن أبِي هريرة رضي اللَّه عنه: سمعتُ النبِيّ صلى الله عليه وسلم يقول:
«الفِطْرَةُ خمسٌ: الخِتَانُ والاستحدادُ وقصُّ الشَّارِبِ وتقليمُ الأظفارِ وَنَتْفُ الآبَاطِ».

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"ശുദ്ധപ്രകൃതി എന്നാൽ അഞ്ച് കാര്യങ്ങളാണ്: ചേലാകർമ്മം, ഗുഹ്യഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുക, മീശ വെട്ടുക, നഖം മുറിക്കുക, കക്ഷത്തിലെ രോമങ്ങൾ പറിക്കുക എന്നിവയാണവ."

صحيح متفق عليه صحيح البخاري - 5891

വിശദീകരണം

ഇസ്‌ലാമിൻ്റെ സ്വഭാവഗുണങ്ങളിൽ പെട്ട, നബിമാരുടെ ചര്യയിൽ പെട്ട അഞ്ച് കാര്യങ്ങൾ നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു.
ഒന്ന്: ചേലാകർമ്മം. ലിംഗാഗ്ര ഭാഗം മറക്കുന്ന വിധത്തിൽ അധികമായി കാണുന്ന ചർമ്മം മുറിച്ചു നീക്കുക എന്നതാണ് ചേലാകർമ്മത്തിൻ്റെ ഉദ്ദേശ്യം. സ്ത്രീകളുടെ യോനിയുടെ പ്രവേശഭാഗത്തായി കാണപ്പെടുന്ന തൊലിയുടെ അഗ്രഭാഗം നീക്കം ചെയ്യലും ചേലാകർമ്മത്തിൽ പെടും.
രണ്ട്: ഗുഹ്യസ്ഥാനത്തെ രോമങ്ങൾ നീക്കം ചെയ്യൽ. ലിംഗത്തിന് ചുറ്റുമുള്ള രോമങ്ങൾ വടിച്ചു കളയുക എന്നതാണ് ഉദ്ദേശ്യം.
മൂന്ന്: മീശ ചെറുതാക്കൽ. പുരുഷൻ്റെ മേൽചുണ്ടിന് മുകളിൽ മുളക്കുന്ന രോമങ്ങൾ നീക്കുകയും, ചുണ്ട് വെളിവാവുകയും ചെയ്യുന്ന വിധത്തിൽ വെട്ടിച്ചെറുതാക്കണം.
നാല്: നഖം വെട്ടൽ.
അഞ്ച്: കക്ഷത്തിലെ രോമങ്ങൾ പറിക്കൽ.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബിമാരുടെ ചര്യകൾ അല്ലാഹുവിന് ഇഷ്ടമുള്ളതും പ്രിയങ്കരമായതുമാണ്. അവ പ്രവർത്തിക്കാൻ അവൻ കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. അവ പൂർണ്ണതയും വൃത്തിയും ഭംഗിയും നേടിത്തരുന്ന നന്മകളാണ്.
  2. ഈ ഹദീഥിൽ പറയപ്പെട്ട കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അത് അശ്രദ്ധമാക്കി വിട്ടുകൂടാ.
  3. ഈ ഹദീഥിൽ പറയപ്പെട്ട ഗുണങ്ങൾക്ക് മതപരവും ഭൗതികവുമായ ധാരാളം ഉപകാരങ്ങളുണ്ട്. രൂപം നന്നാക്കുക, ശരീരം വൃത്തിയിൽ സൂക്ഷിക്കുക, ശുദ്ധി കാത്തുസംരക്ഷിക്കുക എന്നിവ അതിൽ പെട്ടതാണ്. അതോടൊപ്പം കാഫിറുകളുടെ അടയാളങ്ങളോട് എതിരാകാനും, അല്ലാഹുവിൻ്റെ കൽപ്പന പ്രാവർത്തികമാക്കാനും ഇവ അനുസരിക്കുന്നതിലൂടെ സാധിക്കുന്നു.
  4. ഈ ഹദീഥിൽ പറയപ്പെട്ട അഞ്ച് കാര്യങ്ങൾക്ക് പുറമെ, ചില കാര്യങ്ങൾ കൂടുതലായി മറ്റു ചില ഹദീഥുകളിൽ വന്നിട്ടുണ്ട്. താടി വെട്ടാതെ വിടുക, പല്ലു തേക്കുക പോലുള്ളവ അതിൽ പെട്ടതാണ്.

വിവർത്തനം പ്രദർശിപ്പിക്കുക

61 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
UG ئۇيغۇرچە ഉയ്ഗൂർ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
DE Deutsch ജെർമൻ
JA 日本語 ജപ്പാനീസ്
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
KY Кыргызча Kargaria
NE नेपाली النيبالية
YO Yorùbá Yorianina
LT Lietuvių الليتوانية
PRS دری الدرية
SR Српски الصربية
SO Soomaali الصومالية
TG тоҷикӣ الطاجيكية
RW Kinyarwanda Keniaroandia
RO Română الرومانية
HU Magyar المجرية
CS Čeština التشيكية
MOS Moore الموري
MG Malagasy Malagasy
IT Italiano ഇറ്റാലിയൻ
OM Oromoo Oromianina
KN ಕನ್ನಡ Kanadianina
WO Wolof الولوف
BG Български البلغارية
AZ Azərbaycan Azerianina
UZ O‘zbek الأوزبكية
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
BM Bambara البامبارية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية
KMR Kurmancî الكرمنجية