1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. വിശ്വാസം

ഹദീസ് എൻ്റെ ഉമ്മത്തിലെ ഒരു വിഭാഗമാളുകൾ വിജയികളായി കൊണ്ടേയിരിക്കുന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുന്നത് വരെ അവർ വിജയികളായി ഉണ്ടായിരിക്കും

عَنِ المُغِيرَةِ بْنِ شُعْبَةَ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لاَ يَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ، حَتَّى يَأْتِيَهُمْ أَمْرُ اللَّهِ وَهُمْ ظَاهِرُونَ».

മുഗീറതു ബ്നു ശുഅ്ബഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"എൻ്റെ ഉമ്മത്തിലെ ഒരു വിഭാഗമാളുകൾ വിജയികളായി കൊണ്ടേയിരിക്കുന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുന്നത് വരെ അവർ വിജയികളായി ഉണ്ടായിരിക്കും."

صحيح متفق عليه صحيح البخاري - 7311

വിശദീകരണം

തൻ്റെ ഉമ്മത്തിൽ പെട്ട ഒരു വിഭാഗമാളുകൾ ജനങ്ങൾക്ക് മേൽ എന്നും വിജയികളായി നിലകൊള്ളുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവരെ എതിർക്കുന്നവർക്ക് മേൽ എന്നും ഈ വിഭാഗത്തിനായിരിക്കും വിജയമുണ്ടായിരിക്കുക. അവസാനകാലഘട്ടം എത്തുകയും, അന്ത്യനാൾ സംഭവിക്കുന്നതിന് മുൻപ് അവരുടെ ആത്മാക്കൾ പിടികൂടാനുള്ള അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുകയും ചെയ്യുന്നത് വരെ ഇക്കാര്യത്തിൽ മാറ്റമുണ്ടാവുകയില്ല.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന അത്ഭുതകരമായ ദൃഷ്ടാന്തം ഈ ഹദീഥിലുണ്ട്. അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ കാലഘട്ടം മുതൽ ഈ കാലം വരെ അവിടുന്ന് പറഞ്ഞതു പോലെത്തന്നെയാണ് സ്ഥിതി. അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുന്നതു വരെ അക്കാര്യം തുടരും എന്ന് ഹദീഥിൽ പറഞ്ഞതിലും മാറ്റമുണ്ടാകുന്നതല്ല.
  2. സത്യത്തിൻ്റെ മേൽ ഉറച്ചു നിലകൊള്ളുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നതിനുള്ള ശ്രേഷ്ഠതയും അതിനുള്ള പ്രേരണയും പ്രോത്സാഹനവും.
  3. അല്ലാഹുവിൻ്റെ ദീനിന് നൽകപ്പെടുന്ന വിജയം രണ്ട് രൂപത്തിലായിരിക്കും. ഒന്നല്ലെങ്കിൽ തെളിവുകളും വിശദീകരണവും വ്യക്തതയും കൊണ്ടുള്ള വിജയം. അല്ലെങ്കിൽ ശക്തിയും ആയുധവും കൊണ്ടുള്ള വിജയം. പ്രമാണം കൊണ്ടുള്ള വിജയം എല്ലാകാലവും നിലനിൽക്കുന്നതാണ്. കാരണം ഇസ്‌ലാമിൻ്റെ പ്രമാണം വിശുദ്ധ ഖുർആനാണ്. അത് എല്ലാത്തിൻ്റെയും മേൽ വിജയിച്ചു നിലകൊള്ളുന്നതും മറ്റെല്ലാത്തിനെയും കവച്ചു വെക്കുന്നതുമാണ്. എന്നാൽ രണ്ടാമത്തെ വിജയം; ശക്തിയും ആയുധവും കൊണ്ടുള്ള ഈ വിജയം ഹൃദയങ്ങളിലെ ഈമാനിൻ്റെ ശക്തിയുടെയും ഭൂമിയിൽ അല്ലാഹു നൽകുന്ന അധികാരത്തിൻ്റെയും തോതനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം.

വിവർത്തനം പ്രദർശിപ്പിക്കുക

40 ഭാഷ
EN English ഇംഗ്ലീഷ്
ID Indonesia ഇന്തോനേഷ്യ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
PRS دری الدرية
SR Српски الصربية
RO Română الرومانية
HU Magyar المجرية
MOS Moore الموري
MG Malagasy Malagasy
KN ಕನ್ನಡ Kanadianina
WO Wolof الولوف
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية