عَنْ أَبي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَا مِنْ صَاحِبِ ذَهَبٍ وَلَا فِضَّةٍ، لَا يُؤَدِّي مِنْهَا حَقَّهَا، إِلَّا إِذَا كَانَ يَوْمُ الْقِيَامَةِ، صُفِّحَتْ لَهُ صَفَائِحُ مِنْ نَارٍ، فَأُحْمِيَ عَلَيْهَا فِي نَارِ جَهَنَّمَ، فَيُكْوَى بِهَا جَنْبُهُ وَجَبِينُهُ وَظَهْرُهُ، كُلَّمَا بَرَدَتْ أُعِيدَتْ لَهُ، فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ، حَتَّى يُقْضَى بَيْنَ الْعِبَادِ، فَيَرَى سَبِيلَهُ، إِمَّا إِلَى الْجَنَّةِ، وَإِمَّا إِلَى النَّارِ»
قِيلَ: يَا رَسُولَ اللهِ، فَالْإِبِلُ؟ قَالَ: «وَلَا صَاحِبُ إِبِلٍ لَا يُؤَدِّي مِنْهَا حَقَّهَا، وَمِنْ حَقِّهَا حَلَبُهَا يَوْمَ وِرْدِهَا، إِلَّا إِذَا كَانَ يَوْمُ الْقِيَامَةِ، بُطِحَ لَهَا بِقَاعٍ قَرْقَرٍ، أَوْفَرَ مَا كَانَتْ، لَا يَفْقِدُ مِنْهَا فَصِيلًا وَاحِدًا، تَطَؤُهُ بِأَخْفَافِهَا وَتَعَضُّهُ بِأَفْوَاهِهَا، كُلَّمَا مَرَّ عَلَيْهِ أُولَاهَا رُدَّ عَلَيْهِ أُخْرَاهَا، فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ، حَتَّى يُقْضَى بَيْنَ الْعِبَادِ، فَيَرَى سَبِيلَهُ إِمَّا إِلَى الْجَنَّةِ، وَإِمَّا إِلَى النَّارِ»
قِيلَ: يَا رَسُولَ اللهِ، فَالْبَقَرُ وَالْغَنَمُ؟ قَالَ: «وَلَا صَاحِبُ بَقَرٍ، وَلَا غَنَمٍ، لَا يُؤَدِّي مِنْهَا حَقَّهَا، إِلَّا إِذَا كَانَ يَوْمُ الْقِيَامَةِ بُطِحَ لَهَا بِقَاعٍ قَرْقَرٍ، لَا يَفْقِدُ مِنْهَا شَيْئًا، لَيْسَ فِيهَا عَقْصَاءُ، وَلَا جَلْحَاءُ، وَلَا عَضْبَاءُ تَنْطَحُهُ بِقُرُونِهَا وَتَطَؤُهُ بِأَظْلَافِهَا، كُلَّمَا مَرَّ عَلَيْهِ أُولَاهَا رُدَّ عَلَيْهِ أُخْرَاهَا، فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ، حَتَّى يُقْضَى بَيْنَ الْعِبَادِ، فَيَرَى سَبِيلَهُ إِمَّا إِلَى الْجَنَّةِ، وَإِمَّا إِلَى النَّارِ»
قِيلَ: يَا رَسُولَ اللهِ، فَالْخَيْلُ؟ قَالَ: «الْخَيْلُ ثَلَاثَةٌ: هِيَ لِرَجُلٍ وِزْرٌ، وَهِيَ لِرَجُلٍ سِتْرٌ، وَهِيَ لِرَجُلٍ أَجْرٌ، فَأَمَّا الَّتِي هِيَ لَهُ وِزْرٌ، فَرَجُلٌ رَبَطَهَا رِيَاءً وَفَخْرًا وَنِوَاءً عَلَى أَهْلِ الْإِسْلَامِ، فَهِيَ لَهُ وِزْرٌ، وَأَمَّا الَّتِي هِيَ لَهُ سِتْرٌ، فَرَجُلٌ رَبَطَهَا فِي سَبِيلِ اللهِ، ثُمَّ لَمْ يَنْسَ حَقَّ اللهِ فِي ظُهُورِهَا وَلَا رِقَابِهَا، فَهِيَ لَهُ سِتْرٌ وَأَمَّا الَّتِي هِيَ لَهُ أَجْرٌ، فَرَجُلٌ رَبَطَهَا فِي سَبِيلِ اللهِ لِأَهْلِ الْإِسْلَامِ، فِي مَرْجٍ وَرَوْضَةٍ، فَمَا أَكَلَتْ مِنْ ذَلِكَ الْمَرْجِ، أَوِ الرَّوْضَةِ مِنْ شَيْءٍ، إِلَّا كُتِبَ لَهُ، عَدَدَ مَا أَكَلَتْ حَسَنَاتٌ، وَكُتِبَ لَهُ، عَدَدَ أَرْوَاثِهَا وَأَبْوَالِهَا، حَسَنَاتٌ، وَلَا تَقْطَعُ طِوَلَهَا فَاسْتَنَّتْ شَرَفًا، أَوْ شَرَفَيْنِ، إِلَّا كَتَبَ اللهُ لَهُ عَدَدَ آثَارِهَا وَأَرْوَاثِهَا حَسَنَاتٍ، وَلَا مَرَّ بِهَا صَاحِبُهَا عَلَى نَهْرٍ، فَشَرِبَتْ مِنْهُ وَلَا يُرِيدُ أَنْ يَسْقِيَهَا، إِلَّا كَتَبَ اللهُ لَهُ، عَدَدَ مَا شَرِبَتْ، حَسَنَاتٍ»
قِيلَ: يَا رَسُولَ اللهِ، فَالْحُمُرُ؟ قَالَ: «مَا أُنْزِلَ عَلَيَّ فِي الْحُمُرِ شَيْءٌ، إِلَّا هَذِهِ الْآيَةَ الْفَاذَّةُ الْجَامِعَةُ»: {فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ، وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ} [الزلزلة: 8].
المزيد
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"സ്വർണ്ണമോ വെള്ളിയോ ഉടമപ്പെടുത്തിയ ഏതൊരാളാകട്ടെ, അതിൽ നിന്ന് തൻ്റെ ബാധ്യത അവൻ കൊടുത്തു വീട്ടിയില്ലെങ്കിൽ അന്ത്യനാളിൽ അവയെല്ലാം അഗ്നിയുടെ ഓരോ തളികയായി മാറ്റപ്പെടുകയും, അതിന് മേൽ നരകാഗ്നി കൊണ്ട് അവനെ തിളപ്പിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ അവൻ്റെ പാർശ്വങ്ങളിലും നെറ്റിയിലും മുതുകിലുമെല്ലാം ചൂടു വെക്കപ്പെടും. ഓരോ തവണ അത് തണുക്കുമ്പോഴും അത് വീണ്ടും മടക്കപ്പെടും. (ഇങ്ങനെ) അൻപതിനായിരം വർഷം ദൈർഘ്യമുള്ള ഒരു ദിവസം മുഴുവൻ (ശിക്ഷ നൽകപ്പെടും). സൃഷ്ടികൾക്കിടയിൽ വിധി പറയപ്പെടുകയും, അവൻ്റെ വഴി ഏതാണെന്ന് -സ്വർഗത്തിലേക്കോ അതല്ല നരകത്തിലേക്കോ എന്ന്- വേർതിരിഞ്ഞു കാണുകയും ചെയ്യുന്നത് വരെ (ഈ ശിക്ഷ തുടരും)." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ ഒട്ടകത്തിൻ്റെ ഉടമയോ?!" നബി -ﷺ- പറഞ്ഞു: "ഒട്ടകത്തിൻ്റെ ഉടമയും; അതിലുള്ള ബാധ്യത കൊടുത്തു വീട്ടിയില്ലെങ്കിൽ (അവനും ശിക്ഷിക്കപ്പെടും.) അതിൻ്റെ ബാധ്യതയിൽ പെട്ടതാണ് ഒട്ടകത്തിന് വെള്ളം നൽകുന്ന ദിവസം അതിൻ്റെ പാൽ (ദരിദ്രർക്കും മറ്റും) നൽകുക എന്നത്. അതല്ലായെങ്കിൽ, അന്ത്യനാളിൽ ഏറ്റവുമധികം മിനുസമുള്ള ഒരു പ്രതലത്തിൽ അവനെ കിടത്തുകയും, ആ ഒട്ടകങ്ങളിൽ ഏറ്റവും ശക്തിയുള്ളവ അവയുടെ കുളമ്പുകൾ കൊണ്ട് അവനെ ചവിട്ടിമെതിക്കുകയും, പല്ലുകൾ കൊണ്ട് കടിച്ചുപറിക്കുകയും ചെയ്യുന്നതാണ്. അവൻ്റെ ഒട്ടകങ്ങളിലെ ഒരു കുഞ്ഞൊട്ടകം പോലും അവനെ വെറുതെ വിടുകയില്ല. ഒരൊട്ടകം അവന് മേലെ കൂടെ മറികടന്നു പോയാൽ മുൻപുള്ള ഒട്ടകം വീണ്ടും തിരിച്ചു വരും; (ഈ ശിക്ഷ) അൻപതിനായിരം വർഷം ദൈർഘ്യമുള്ള ദിവസം മുഴുവനുണ്ടായിരിക്കും. സൃഷ്ടികൾക്കിടയിൽ വിധി പറയപ്പെടുകയും, അവൻ്റെ വഴി ഏതാണെന്ന് -സ്വർഗത്തിലേക്കോ അതല്ല നരകത്തിലേക്കോ എന്ന്- വേർതിരിഞ്ഞു കാണുകയും ചെയ്യുന്നത് വരെ (ഈ ശിക്ഷ തുടരും)." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ പശുക്കളുടെയും ആടുകളുടെയും (ഉടമയോ)?" നബി -ﷺ- പറഞ്ഞു: "പശുക്കളുടെയും ആടുകളെയും ഉടമയും; അതിലുള്ള ബാധ്യത കൊടുത്തു വീട്ടിയില്ലെങ്കിൽ (അവനും ശിക്ഷിക്കപ്പെടും.) അന്ത്യനാളിൽ മിനുസമുള്ള ഒരു പ്രതലത്തിൽ അവനെ കിടത്തുന്നതാണ്. അവയുടെ (ശരീരത്തിലെ കൊമ്പുകളും മറ്റുമെല്ലാം) അതു പോലെത്തന്നെയുണ്ടായിരിക്കും. ഒട്ടിയ കൊമ്പുള്ളവയോ, കൊമ്പുകൾ ഇല്ലാത്തവയോ കൊമ്പൊടിഞ്ഞവയോ അക്കൂട്ടത്തിൽ ഉണ്ടാവുകയില്ല. അവയെല്ലാം തങ്ങളുടെ കൊമ്പുകൾ കൊണ്ട് അവനെ കുത്തുകയും, കുളമ്പുകൾ കൊണ്ട് ചവിട്ടുകയും ചെയ്തു കൊണ്ടിരിക്കും. അതിൽ ഒന്ന് അവന് മേലെ കൂടെ മറികടന്നു പോയാൽ അടുത്തുള്ളത് വീണ്ടും തിരിച്ചു വരും; (ഈ ശിക്ഷ) അൻപതിനായിരം വർഷം ദൈർഘ്യമുള്ള ദിവസം മുഴുവനുണ്ടായിരിക്കും. സൃഷ്ടികൾക്കിടയിൽ വിധി പറയപ്പെടുകയും, അവൻ്റെ വഴി ഏതാണെന്ന് -സ്വർഗത്തിലേക്കോ അതല്ല നരകത്തിലേക്കോ എന്ന്- വേർതിരിഞ്ഞു കാണുകയും ചെയ്യുന്നത് വരെ (ഈ ശിക്ഷ തുടരും)." സ്വഹാബികൾ ചോദിച്ചു: "അപ്പോൾ കുതിരയോ?" നബി -ﷺ- പറഞ്ഞു: കുതിരകൾ മൂന്നു തരമുണ്ട്. ഉടമസ്ഥന് പാപഭാരമാകുന്നതും, മറയാകുന്നതും, പ്രതിഫലമേകുന്നതും. ഉടമസ്ഥന് പാപഭാരമാകുന്ന കുതിര അതിനെ ലോകമാന്യത്തിനും പൊങ്ങച്ചത്തിനും, ഇസ്ലാമിൻ്റെ ആളുകൾക്കെതിരെ അതിക്രമമായി കൊണ്ടും കെട്ടിയിട്ടവൻ്റെ കാര്യത്തിലാണ്. ആ കുതിര അവന് പാപഭാരമായിരിക്കും. എന്നാൽ ഉടമസ്ഥന് മറയാകുന്ന കുതിര അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ കെട്ടിയിട്ടിരിക്കുന്ന കുതിരയാണ്. അതിൻ്റെ മുതുകുകളിലും പിരടികളിലും അല്ലാഹുവിനോടുള്ള ബാധ്യത അവൻ മറന്നിട്ടില്ല. ആ കുതിര അവനൊരു മറയായിരിക്കും. ഇനി ഉടമസ്ഥന് പ്രതിഫലമായിത്തീരുന്ന കുതിര അല്ലാഹുവിൻ്റെ മാർഗത്തിൽ മുസ്ലിംകൾക്ക് വേണ്ടി മേച്ചിൽപ്പുറങ്ങളിലും തോട്ടങ്ങളിലും ബന്ധിക്കപ്പെട്ട കുതിരയാണ്. ആ മേച്ചിൽപുറത്തു നിന്നോ തോട്ടത്തിൽ നിന്നോ കുതിര എന്തൊന്ന് ഭക്ഷിച്ചാലും അത് ഭക്ഷിച്ച എണ്ണമത്രയും നന്മകൾ അവന് മേൽ രേഖപ്പെടുത്തുന്നതാണ്. അതിൻ്റെ വിസർജ്യത്തിൻ്റെയും മൂത്രത്തിൻ്റെയും എണ്ണം അവന് നന്മകൾ രേഖപ്പെടുത്തപ്പെടുന്നതാണ്. കുതിര അതിന്റെ കയർ പൊട്ടിക്കുകയും, ഒന്നോ രണ്ടോ ഉയർന്ന പ്രദേശങ്ങൾ അത് താണ്ടുകയും ചെയ്താൽ അതിൻ്റെ കാൽപ്പാടുകളുടെയും വിസർജ്യത്തിൻ്റെയും എണ്ണമനുസരിച്ച് അവന് നന്മകൾ രേഖപ്പെടുത്തുന്നതാണ്. ആ കുതിരയുടെ ഉടമസ്ഥൻ അതിന് മുകളിൽ യാത്ര ചെയ്യുകയും, ഒരു അരുവിയുടെ അരികിലൂടെ സഞ്ചരിക്കുകയും, -അവൻ്റെ നിർദേശമില്ലാതെ- ആ കുതിര അതിൽ നിന്ന് കുടിക്കുകയും ചെയ്താൽ പോലും അവന് ആ കുതിര കുടിച്ച അത്രയും നന്മകൾ രേഖപ്പെടുത്തപ്പെടും."