عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أُتِيَ بِلَحْمٍ فَرُفِعَ إِلَيْهِ الذِّرَاعُ، وَكَانَتْ تُعْجِبُهُ فَنَهَشَ مِنْهَا نَهْشَةً، ثُمَّ قَالَ:
«أَنَا سَيِّدُ النَّاسِ يَوْمَ القِيَامَةِ، وَهَلْ تَدْرُونَ مِمَّ ذَلِكَ؟ يَجْمَعُ اللَّهُ النَّاسَ الأَوَّلِينَ وَالآخِرِينَ فِي صَعِيدٍ وَاحِدٍ، يُسْمِعُهُمُ الدَّاعِي وَيَنْفُذُهُمُ البَصَرُ، وَتَدْنُو الشَّمْسُ، فَيَبْلُغُ النَّاسَ مِنَ الغَمِّ وَالكَرْبِ مَا لاَ يُطِيقُونَ وَلاَ يَحْتَمِلُونَ، فَيَقُولُ النَّاسُ: أَلاَ تَرَوْنَ مَا قَدْ بَلَغَكُمْ، أَلاَ تَنْظُرُونَ مَنْ يَشْفَعُ لَكُمْ إِلَى رَبِّكُمْ؟ فَيَقُولُ بَعْضُ النَّاسِ لِبَعْضٍ: عَلَيْكُمْ بِآدَمَ، فَيَأْتُونَ آدَمَ عَلَيْهِ السَّلاَمُ فَيَقُولُونَ لَهُ: أَنْتَ أَبُو البَشَرِ، خَلَقَكَ اللَّهُ بِيَدِهِ، وَنَفَخَ فِيكَ مِنْ رُوحِهِ، وَأَمَرَ المَلاَئِكَةَ فَسَجَدُوا لَكَ، اشْفَعْ لَنَا إِلَى رَبِّكَ، أَلاَ تَرَى إِلَى مَا نَحْنُ فِيهِ، أَلاَ تَرَى إِلَى مَا قَدْ بَلَغَنَا؟ فَيَقُولُ آدَمُ: إِنَّ رَبِّي قَدْ غَضِبَ اليَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ، وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَإِنَّهُ قَدْ نَهَانِي عَنِ الشَّجَرَةِ فَعَصَيْتُهُ، نَفْسِي نَفْسِي نَفْسِي، اذْهَبُوا إِلَى غَيْرِي، اذْهَبُوا إِلَى نُوحٍ، فَيَأْتُونَ نُوحًا فَيَقُولُونَ: يَا نُوحُ، إِنَّكَ أَنْتَ أَوَّلُ الرُّسُلِ إِلَى أَهْلِ الأَرْضِ، وَقَدْ سَمَّاكَ اللَّهُ عَبْدًا شَكُورًا، اشْفَعْ لَنَا إِلَى رَبِّكَ، أَلاَ تَرَى إِلَى مَا نَحْنُ فِيهِ؟ فَيَقُولُ: إِنَّ رَبِّي عَزَّ وَجَلَّ قَدْ غَضِبَ اليَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ، وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَإِنَّهُ قَدْ كَانَتْ لِي دَعْوَةٌ دَعَوْتُهَا عَلَى قَوْمِي، نَفْسِي نَفْسِي نَفْسِي، اذْهَبُوا إِلَى غَيْرِي، اذْهَبُوا إِلَى إِبْرَاهِيمَ، فَيَأْتُونَ إِبْرَاهِيمَ فَيَقُولُونَ: يَا إِبْرَاهِيمُ أَنْتَ نَبِيُّ اللَّهِ وَخَلِيلُهُ مِنْ أَهْلِ الأَرْضِ، اشْفَعْ لَنَا إِلَى رَبِّكَ أَلاَ تَرَى إِلَى مَا نَحْنُ فِيهِ، فَيَقُولُ لَهُمْ: إِنَّ رَبِّي قَدْ غَضِبَ اليَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ، وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَإِنِّي قَدْ كُنْتُ كَذَبْتُ ثَلاَثَ كَذِبَاتٍ، نَفْسِي نَفْسِي نَفْسِي، اذْهَبُوا إِلَى غَيْرِي، اذْهَبُوا إِلَى مُوسَى فَيَأْتُونَ، مُوسَى فَيَقُولُونَ: يَا مُوسَى أَنْتَ رَسُولُ اللَّهِ، فَضَّلَكَ اللَّهُ بِرِسَالَتِهِ وَبِكَلاَمِهِ عَلَى النَّاسِ، اشْفَعْ لَنَا إِلَى رَبِّكَ، أَلاَ تَرَى إِلَى مَا نَحْنُ فِيهِ؟ فَيَقُولُ: إِنَّ رَبِّي قَدْ غَضِبَ اليَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ، وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَإِنِّي قَدْ قَتَلْتُ نَفْسًا لَمْ أُومَرْ بِقَتْلِهَا، نَفْسِي نَفْسِي نَفْسِي، اذْهَبُوا إِلَى غَيْرِي، اذْهَبُوا إِلَى عِيسَى ابْنِ مَرْيَمَ، فَيَأْتُونَ عِيسَى، فَيَقُولُونَ: يَا عِيسَى أَنْتَ رَسُولُ اللَّهِ، وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ، وَكَلَّمْتَ النَّاسَ فِي المَهْدِ صَبِيًّا، اشْفَعْ لَنَا إِلَى رَبِّكَ أَلاَ تَرَى إِلَى مَا نَحْنُ فِيهِ؟ فَيَقُولُ عِيسَى: إِنَّ رَبِّي قَدْ غَضِبَ اليَوْمَ غَضَبًا لَمْ يَغْضَبْ قَبْلَهُ مِثْلَهُ قَطُّ، وَلَنْ يَغْضَبَ بَعْدَهُ مِثْلَهُ، وَلَمْ يَذْكُرْ ذَنْبًا، نَفْسِي نَفْسِي نَفْسِي اذْهَبُوا إِلَى غَيْرِي اذْهَبُوا إِلَى مُحَمَّدٍ، فَيَأْتُونَ مُحَمَّدًا فَيَقُولُونَ: يَا مُحَمَّدُ أَنْتَ رَسُولُ اللَّهِ وَخَاتِمُ الأَنْبِيَاءِ، وَقَدْ غَفَرَ اللَّهُ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ، اشْفَعْ لَنَا إِلَى رَبِّكَ أَلاَ تَرَى إِلَى مَا نَحْنُ فِيهِ، فَأَنْطَلِقُ فَآتِي تَحْتَ العَرْشِ، فَأَقَعُ سَاجِدًا لِرَبِّي عَزَّ وَجَلَّ، ثُمَّ يَفْتَحُ اللَّهُ عَلَيَّ مِنْ مَحَامِدِهِ وَحُسْنِ الثَّنَاءِ عَلَيْهِ شَيْئًا، لَمْ يَفْتَحْهُ عَلَى أَحَدٍ قَبْلِي، ثُمَّ يُقَالُ: يَا مُحَمَّدُ ارْفَعْ رَأْسَكَ سَلْ تُعْطَهْ، وَاشْفَعْ تُشَفَّعْ فَأَرْفَعُ رَأْسِي، فَأَقُولُ: أُمَّتِي يَا رَبِّ، أُمَّتِي يَا رَبِّ، أُمَّتِي يَا رَبِّ، فَيُقَالُ: يَا مُحَمَّدُ أَدْخِلْ مِنْ أُمَّتِكَ مَنْ لاَ حِسَابَ عَلَيْهِمْ مِنَ البَابِ الأَيْمَنِ مِنْ أَبْوَابِ الجَنَّةِ، وَهُمْ شُرَكَاءُ النَّاسِ فِيمَا سِوَى ذَلِكَ مِنَ الأَبْوَابِ، ثُمَّ قَالَ: وَالَّذِي نَفْسِي بِيَدِهِ، إِنَّ مَا بَيْنَ المِصْرَاعَيْنِ مِنْ مَصَارِيعِ الجَنَّةِ، كَمَا بَيْنَ مَكَّةَ وَحِمْيَرَ -أَوْ كَمَا بَيْنَ مَكَّةَ وَبُصْرَى-».
المزيد
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാളുടെ ക്ഷണം സ്വീകരിച്ചു വന്നെത്തിയ (സദസ്സിൽ) ഞങ്ങൾ നബി -ﷺ- യോടൊപ്പമായിരുന്നു. അങ്ങനെ അവിടുത്തേക്ക് (ആടിൻ്റെ) തുടയുടെ മാംസഭാഗം നൽകപ്പെട്ടു; നബി -ﷺ- ക്ക് അത് ഇഷ്ടമായിരുന്നു. അവിടുന്ന് തൻ്റെ മുൻപല്ലുകൾ കൊണ്ട് അത് ഒരു കടി കടിച്ചു; ശേഷം പറഞ്ഞു:
"ഖിയാമത് നാളിൽ മനുഷ്യരുടെ നേതാവ് ഞാനായിരിക്കും. എന്തു കൊണ്ടാണത് എന്ന് നിങ്ങൾക്കറിയുമോ?! അല്ലാഹു മനുഷ്യരിൽ ആദ്യകാലക്കാരെയും അവസാനകാലക്കാരെയും ഒരൊറ്റ പ്രതലത്തിൽ ഒരുമിച്ചു കൂട്ടും; ഒരാൾ നോക്കിയാൽ എല്ലാവരെയും വീക്ഷിക്കാനും, ഒരാൾ വിളിച്ചാൽ ഏവർക്കും കേൾക്കാനും കഴിയുംവിധം. സൂര്യൻ അവരുടെ അടുത്തേക്ക് വന്നെത്തും; അങ്ങനെ ജനങ്ങൾ അവർക്ക് സഹിക്കാനോ താങ്ങാനോ കഴിയാത്ത തരത്തിലുള്ള ഇടുക്കത്തിലും പ്രയാസത്തിലും ആയിത്തീരും. അതോടെ ജനങ്ങൾ പറയും: "നിങ്ങൾ എത്തിപ്പെട്ടിരിക്കുന്ന ഈ കടുത്ത പ്രയാസം നിങ്ങൾ കാണുന്നില്ലേ? നിങ്ങളുടെ റബ്ബിനോട് നിങ്ങൾക്ക് വേണ്ടി ശുപാർശ പറയാൻ ഒരാളെ നോക്കുകയല്ലേ?!"
അങ്ങനെ ജനങ്ങളിൽ ചിലർ മറ്റു ചിലരോട് പറയും: "നിങ്ങളുടെ പിതാവ് ആദമുണ്ട്." അവർ ആദമിൻ്റെ അരികിൽ ചെന്ന് അദ്ദേഹത്തോട് പറയും: "ഹേ ആദം! താങ്കൾ മനുഷ്യരുടെ പിതാവാണ്. അല്ലാഹു അവൻ്റെ കരം കൊണ്ട് താങ്കളെ സൃഷ്ടിക്കുകയും, (അവൻ സൃഷ്ടിച്ച) അവൻ്റെ ആത്മാവ് താങ്കളിൽ ഊതുകയും, മലക്കുകളോട് താങ്കൾക്ക് സാഷ്ടാംഗം ചെയ്യാൻ കൽപ്പിക്കുകയും, അങ്ങനെ അവർ താങ്കൾക്ക് (ആദരവിന്റെ) സുജൂദ് ചെയ്യുകയും ഉണ്ടായി. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് താങ്കൾ ശുപാർശ ചെയ്താലും. ഞങ്ങളുടെ അവസ്ഥയും ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന സ്ഥിതിയും താങ്കൾ കാണുന്നില്ലേ?!"
ആദം -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ആ വൃക്ഷത്തിൽ നിന്ന് അവൻ എന്നെ വിലക്കിയിരുന്നു; പക്ഷേ ഞാൻ അവനോട് അനുസരണക്കേട് കാണിച്ചു; എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ നൂഹിൻ്റെ അരികിൽ പോവുക."
അങ്ങനെ അവർ നൂഹിൻ്റെ
(عليه السلام) അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ നൂഹ്! ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട റസൂലുകളിൽ ആദ്യത്തെയാൾ താങ്കളാണ്. നന്ദിയുള്ള അടിമ എന്ന് അല്ലാഹു താങ്കൾക്ക് പേര് നൽകിയിരിക്കുന്നു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് താങ്കൾ ശുപാർശ പറഞ്ഞാലും. ഞങ്ങളുടെ അവസ്ഥ താങ്കൾ കാണുന്നില്ലേ?! "
നൂഹ് -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ഉത്തരം നൽകപ്പെടുന്ന ഒരു പ്രാർത്ഥന എനിക്കുണ്ടായിരുന്നു; എൻ്റെ ജനതക്കെതിരെയാണ് ഞാൻ ആ പ്രാർത്ഥന നടത്തിയത്. എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ ഇബ്റാഹീമിൻ്റെ (عليه السلام) അരികിൽ പോവുക."
ജനങ്ങൾ ഇബ്റാഹീമിൻ്റെ (عليه السلام) അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ ഇബ്റാഹീം! താങ്കൾ അല്ലാഹുവിൻ്റെ നബിയും ഭൂമിയിൽ വസിച്ചവരിൽ നിന്ന് അവൻ ഖലീലായി സ്വീകരിച്ചവനുമാണ്. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് ശുപാർശ പറയുക! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!"
ഇബ്റാഹീം -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ഞാൻ മൂന്നു കളവുകൾ പറഞ്ഞു പോയിരിക്കുന്നു. എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ മൂസായുടെ അരികിൽ പോവുക."
ജനങ്ങൾ മൂസാ -عَلَيْهِ السَّلَامُ- യുടെ അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ മൂസാ! താങ്കൾ അല്ലാഹുവിൻ്റെ റസൂലാകുന്നു. അല്ലാഹു നുബുവ്വത് നൽകിക്കൊണ്ടും, അവൻ താങ്കളോട് സംസാരിച്ചു കൊണ്ടും ജനങ്ങൾക്ക് മേൽ താങ്കൾക്ക് ശ്രേഷ്ഠത നൽകിയിരിക്കുന്നു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് ശുപാർശ പറയുക! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!"
മൂസാ -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. എന്നോട് കൽപ്പിക്കപ്പെടാത്ത ഒരാളെ ഞാൻ വധിച്ചു പോയിരിക്കുന്നു. എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ മർയമിന്റെ മകൻ ഈസായുടെ അരികിൽ പോവുക."
ജനങ്ങൾ ഈസാ -عَلَيْهِ السَّلَامُ- ൻ്റെ അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ ഈസാ! താങ്കൾ അല്ലാഹുവിൻ്റെ റസൂലും, മർയമിലേക്ക് അല്ലാഹു ഇട്ടുകൊടുത്ത അവൻ്റെ വചനവും, അവൻ സൃഷ്ടിച്ച ആത്മാവുമാകുന്നു. തൊട്ടിലിൽ ആയിരിക്കെ താങ്കൾ ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് ശുപാർശ പറയുക! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!"
ഈസാ -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; അതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല." അദ്ദേഹം ഏതെങ്കിലും തെറ്റു ചെയ്തതായി പറയുകയില്ല. "എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ മുഹമ്മദ് നബി -ﷺ- യുടെ അരികിൽ പോവുക."
അങ്ങനെ ജനങ്ങൾ മുഹമ്മദ് നബി -ﷺ- യുടെ അരികിൽ വന്നു കൊണ്ട് പറയും: "ഹേ മുഹമ്മദ്! താങ്കൾ അല്ലാഹുവിൻ്റെ റസൂലും, നബിമാരിൽ അന്തിമനുമാകുന്നു. താങ്കളുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ തെറ്റുകളെല്ലാം അല്ലാഹു താങ്കൾക്ക് പൊറുത്തു തന്നിരിക്കുന്നു. താങ്കളുടെ റബ്ബിനോട് ഞങ്ങൾക്ക് വേണ്ടി ശുപാർശ പറയൂ! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!"
അങ്ങനെ ഞാൻ പുറപ്പെടുകയും, അല്ലാഹുവിൻ്റെ അർശിനു താഴെ എത്തുകയും ചെയ്യും. എന്നിട്ട് എൻ്റെ റബ്ബിന് മുൻപിൽ ഞാൻ സുജൂദിൽ വീഴും; ശേഷം എനിക്ക് മുൻപ് മറ്റൊരാൾക്കും അല്ലാഹു തുറന്നു കൊടുത്തിട്ടില്ലാത്ത സ്തുതികളും റബ്ബിനെ പുകഴ്ത്താനുള്ള മനോഹരമായ വചനങ്ങളും അല്ലാഹു എനിക്ക് തുറന്നു തരും. ശേഷം എന്നോട് പറയപ്പെടും: "ഹേ മുഹമ്മദ്! താങ്കളുടെ ശിരസ്സ് ഉയർത്തുക; താങ്കൾ ചോദിക്കുക; താങ്കൾ ചോദിക്കുന്നത് നൽകപ്പെടും. താങ്കൾ ശുപാർശ പറയുക; താങ്കളുടെ ശുപാർശ സ്വീകരിക്കപ്പെടും." അപ്പോൾ ഞാൻ എൻ്റെ തലയുയർത്തും;
എന്നിട്ട് പറയും: "എൻ്റെ റബ്ബേ! എൻ്റെ ജനത! എൻ്റെ റബ്ബേ! എൻ്റെ ജനത! എൻ്റെ റബ്ബേ! എൻ്റെ ജനത!" അപ്പോൾ പറയപ്പെടും: "ഹേ മുഹമ്മദ്! താങ്കളുടെ ഉമ്മത്തിൽ നിന്ന് വിചാരണയില്ലാത്തവരെ സ്വർഗത്തിൻ്റെ വലതു ഭാഗത്തുള്ള വാതിലിൽ കൂടെ പ്രവേശിപ്പിക്കുക. അതിനു പുറമെയുള്ള സ്വർഗത്തിൻ്റെ വാതിലുകളിൽ അവർ ജനങ്ങളോട് പങ്കുചേരുന്നവരാണ്." ശേഷം നബി -ﷺ- പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! സ്വർഗകവാടങ്ങളുടെ രണ്ടു വശങ്ങൾക്കിടയിൽ മക്കയുടെയും ഹിംയറിൻ്റെയും ഇടയിലുള്ളതു പോലെ, അല്ലെങ്കിൽ മക്കയുടെയും ബുസ്റായുടെയും ഇടയിലുള്ളതു പോലെ വിസ്താരമുണ്ട്."