عَنِ الْبَرَاءِ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِذَا سَجَدْتَ، فَضَعْ كَفَّيْكَ وَارْفَعْ مِرْفَقَيْكَ».

ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നീ സുജൂദ് ചെയ്താൽ നിൻ്റെ രണ്ട് കൈപ്പത്തികളും (ഭൂമിയിൽ) വെക്കുകയും, നിൻ്റെ കൈമുട്ടുകൾ ഉയർത്തുകയും ചെയ്യുക."

صحيح رواه مسلم صحيح مسلم - 494

വിശദീകരണം

നിസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ എങ്ങനെയാണ് കൈകൾ വെക്കേണ്ടത് എന്ന കാര്യം നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു. രണ്ട് കൈപ്പത്തികളും ഭൂമിയിൽ (തറയിൽ) അമർത്തി വെക്കുകയും, ഖിബ്‌ലയുടെ ദിശയിലേക്ക് കൈവിരലുകൾ വരുന്ന വിധത്തിൽ അവ ചേർത്തു പിടിക്കുകയും ചെയ്യണം. അതോടൊപ്പം കൈമുട്ടുകൾ ഭൂമിയിൽ സ്പർശിക്കാതെ ഉയർത്തി പിടിക്കുകയും രണ്ട് പാർശ്വങ്ങളിൽ നിന്നും അകറ്റി പിടിക്കുകയും വേണം.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നിസ്കരിക്കുന്ന വ്യക്തി തൻ്റെ രണ്ട് കൈപ്പത്തികളും ഭൂമിയിൽ വെക്കുക എന്നത് നിർബന്ധമാണ്. സുജൂദിൽ ഭൂമിയിൽ സ്പർശിക്കേണ്ട ഏഴ് അവയങ്ങളിൽ പെട്ടതാണ് രണ്ട് കൈപ്പത്തികൾ.
  2. രണ്ട് കൈത്തണ്ടകളും ഭൂമിയിൽ നിന്ന് ഉയർത്തി പിടിക്കുക എന്നത് സുന്നത്താണ്. നായ അതിൻ്റെ രണ്ട് കൈത്തണ്ടകളും ഭൂമിയിൽ പരത്തി വെക്കുന്നത് പോലെ സുജൂദിൽ കൈകൾ പരത്തി വെക്കുന്നത് വെറുക്കപ്പെട്ട കറാഹത്തായ പ്രവൃത്തിയാണ്.
  3. ഇബാദത്തുകൾ നിർവഹിക്കുന്ന സന്ദർഭങ്ങളിൽ ഉന്മേഷവും താൽപ്പര്യവും ഉണർവ്വും പ്രകടിപ്പിക്കുകയാണ് വേണ്ടത്.
  4. നിസ്കരിക്കുന്ന വ്യക്തി സുജൂദിൻ്റെ എല്ലാ അവയവങ്ങളുടെയും മേൽ അവലംബിക്കുന്ന വിധത്തിലാണ് സുജൂദ് ചെയ്യേണ്ടത്. അതിലൂടെ എല്ലാ അവയവങ്ങളും ഇബാദത്തിൽ ഒരു പോലെ പങ്കുചേരുന്നതാണ്.

വിവർത്തനം പ്രദർശിപ്പിക്കുക

50 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
UG ئۇيغۇرچە ഉയ്ഗൂർ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
DE Deutsch ജെർമൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
NE नेपाली النيبالية
PRS دری الدرية
SR Српски الصربية
TG тоҷикӣ الطاجيكية
RW Kinyarwanda Keniaroandia
RO Română الرومانية
HU Magyar المجرية
MOS Moore الموري
MG Malagasy Malagasy
OM Oromoo Oromianina
KN ಕನ್ನಡ Kanadianina
WO Wolof الولوف
AZ Azərbaycan Azerianina
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية