1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

ഹദീസ് തീ കൊണ്ടുള്ള രണ്ട് ചെരുപ്പുകൾ അതിന്റെ വാറുകൾ സഹിതം ധരിപ്പിക്കപ്പെടുന്ന മനുഷ്യനായിരിക്കും ഖിയാമത് നാളിൽ നരകത്തിൽ ഏറ്റവും നിസ്സാരമായ ശിക്ഷ ലഭിക്കുന്ന വ്യക്തി. ആ ചെരുപ്പുകളുടെ ചൂടിൻ്റെ അതിതീവ്രത കാരണത്താൽ അവൻ്റെ തലച്ചോർ ചെമ്പുപാത്രം തിളച്ചുമറിയുന്നതുപോലെ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കും. തന്നേക്കാൾ കഠിനമായ ശിക്ഷ മറ്റൊരാൾക്കുമില്ലെന്നായിരിക്കും അവൻ ധരിക്കുന്നുണ്ടാവുക; എന്നാൽ അവനാണ് അവരിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്നവൻ

عَنِ النُّعْمَانِ بْنِ بَشِيرٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّ أَهْوَنَ أَهْلِ النَّارِ عَذَابًا مَنْ لَهُ نَعْلَانِ وَشِرَاكَانِ مِنْ نَارٍ، يَغْلِي مِنْهُمَا دِمَاغُهُ كَمَا يَغْلِ الْمِرْجَلُ، مَا يَرَى أَنَّ أَحَدًا أَشَدُّ مِنْهُ عَذَابًا، وَإِنَّهُ لَأَهْوَنُهُمْ عَذَابًا».

നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തീ കൊണ്ടുള്ള രണ്ട് ചെരുപ്പുകൾ അതിന്റെ വാറുകൾ സഹിതം ധരിപ്പിക്കപ്പെടുന്ന മനുഷ്യനായിരിക്കും ഖിയാമത് നാളിൽ നരകത്തിൽ ഏറ്റവും നിസ്സാരമായ ശിക്ഷ ലഭിക്കുന്ന വ്യക്തി. ആ ചെരുപ്പുകളുടെ ചൂടിൻ്റെ അതിതീവ്രത കാരണത്താൽ അവൻ്റെ തലച്ചോർ ചെമ്പുപാത്രം തിളച്ചുമറിയുന്നതുപോലെ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കും. തന്നേക്കാൾ കഠിനമായ ശിക്ഷ മറ്റൊരാൾക്കുമില്ലെന്നായിരിക്കും അവൻ ധരിക്കുന്നുണ്ടാവുക; എന്നാൽ അവനാണ് അവരിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്നവൻ."

صحيح متفق عليه صحيح مسلم - 213

വിശദീകരണം

നരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്നവൻ രണ്ട് ചെരുപ്പുകളും വാറുകളും ധരിപ്പിക്കപ്പെടുന്ന ഒരു വ്യക്തിയായിരിക്കും; ആ ചെരുപ്പുകളുടെ കഠിനമായ ചൂട് കാരണത്താൽ അവൻ്റെ തലച്ചോർ -ചെമ്പിൻ്റെ കലം തിളക്കുന്നത് പോലെ- തിളച്ചു മറിയുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ ധരിക്കുന്നത് തന്നേക്കാൾ കഠിനമായ ശിക്ഷയുള്ള മറ്റൊരാളും നരകത്തിലില്ല എന്നായിരിക്കും. എന്നാൽ അവനാണ് ഏറ്റവും ചെറിയ ശിക്ഷ നൽകപ്പെട്ടിരിക്കുന്നത്. ഇതിലൂടെ ശാരീരികവും മാനസികവുമായ ശിക്ഷ അവന് ഒരുമിപ്പിക്കപ്പെട്ടിരിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിനെ ധിക്കരിക്കുന്നവർക്കും നിഷേധിക്കുന്നവർക്കുമുള്ള നരകശിക്ഷയെ കുറിച്ചുള്ള ശക്തമായ താക്കീത് ഈ ഹദീഥിലുണ്ട്; അതിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് അവർ അകലം പാലിക്കട്ടെ!
  2. നരകക്കാർ തങ്ങൾ ചെയ്തുകൂട്ടിയ തിന്മകളുടെ ഗൗരവമനുസരിച്ച് അവർക്കുള്ള ശിക്ഷകളുടെ തീവ്രതയിൽ വ്യത്യസ്‌ത തട്ടുകളിലായിരിക്കും.
  3. നരകശിക്ഷയുടെ ഭയാനകത. അല്ലാഹു നാമേവരെയും അതിൽ നിന്ന് കാത്തുരക്ഷിക്കുമാറാകട്ടെ!

വിവർത്തനം പ്രദർശിപ്പിക്കുക

49 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
DE Deutsch ജെർമൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
NE नेपाली النيبالية
LT Lietuvių الليتوانية
PRS دری الدرية
SR Српски الصربية
TG тоҷикӣ الطاجيكية
RW Kinyarwanda Keniaroandia
RO Română الرومانية
HU Magyar المجرية
MOS Moore الموري
MG Malagasy Malagasy
OM Oromoo Oromianina
KN ಕನ್ನಡ Kanadianina
WO Wolof الولوف
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية