1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

ഹദീസ് നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്‌ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക

عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا:
أَنَّ رَجُلًا سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَيُّ الإِسْلاَمِ خَيْرٌ؟ قَالَ: «تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ».

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്‌ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക."

صحيح متفق عليه صحيح البخاري - 12

വിശദീകരണം

നബി -ﷺ- യോട് ഒരിക്കൽ ചോദിക്കപ്പെട്ടു: "ഇസ്‌ലാമിൻ്റെ ഏതു കാര്യമാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്?" നബി -ﷺ- ഉത്തരമായി രണ്ട് കാര്യങ്ങൾ പറഞ്ഞു:
ഒന്ന്: ദരിദ്രർക്ക് ഭക്ഷണം കൊടുക്കുന്നത് അധികരിപ്പിക്കൽ. ദാനം നൽകുന്നതും, സമ്മാനം നൽകുന്നതും, അതിഥേയത്വം ഒരുക്കുന്നതും, വിവാഹവേളയിൽ ഭക്ഷണം നൽകുന്നതുമെല്ലാം അതിൽ ഉൾപ്പെടും. വിശപ്പും ദാരിദ്ര്യവും വ്യാപിക്കുകയും, വിലക്കയറ്റം അധികരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ഇത് കൂടുതൽ ശ്രേഷ്ഠതയുള്ളതാകും.
രണ്ട്: എല്ലാ മുസ്‌ലിമിനും -അവനെ നിനക്ക് പരിചയമുണ്ടെങ്കിലും ഇല്ലെങ്കിലും- സലാം പറയൽ.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഇഹലോകത്തും പരലോകത്തും ഉപകാരപ്രദമായ മതപാഠങ്ങൾ ചോദിച്ചറിയാൻ സ്വഹാബികൾക്കുണ്ടായിരുന്ന താൽപ്പര്യം.
  2. സലാം പറയുക എന്നതും, ഭക്ഷണം നൽകുക എന്നതും ഇസ്‌ലാമിലെ അതീവ ശ്രേഷ്ഠകരമായ പ്രവർത്തനങ്ങളിൽ പെട്ടതാണ്. കാരണം എല്ലാ സാഹചര്യങ്ങളിലും ജനങ്ങൾക്ക് ആവശ്യമുള്ള കാര്യമാണത്.
  3. ഹദീഥിൽ പറഞ്ഞ നന്മകളിൽ ഒന്ന് വാക്ക് കൊണ്ടുള്ള നന്മയും, മറ്റൊന്ന് പ്രവർത്തി കൊണ്ടുള്ള നന്മയുമാണ്. ഇവ രണ്ടും ഒരുമിക്കുമ്പോഴാണ് നന്മയുടെ പൂർണ്ണതയുണ്ടാകുന്നത്.
  4. മുസ്‌ലിംകൾ പരസ്പരം ഇടപഴകുന്നതിൽ ശ്രദ്ധിക്കേണ്ട രണ്ട് സ്വഭാവഗുണങ്ങളാണ് ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ തൻ്റെ രക്ഷിതാവായ അല്ലാഹുവിനോടുള്ള ബന്ധത്തിൽ പാലിക്കേണ്ട മര്യാദകൾ വേറെയുമുണ്ട്.
  5. മുസ്‌ലിംകളോട് മാത്രമേ അങ്ങോട്ട് സലാം പറഞ്ഞ് കൊണ്ട് ആരംഭിക്കാൻ പാടുള്ളൂ. കാഫിറായ ഒരാളോട് സലാം പറഞ്ഞു കൊണ്ട് ആരംഭിക്കാൻ പാടില്ല.

വിവർത്തനം പ്രദർശിപ്പിക്കുക

58 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
UG ئۇيغۇرچە ഉയ്ഗൂർ
BN বাংলা ബംഗാളി
FR Français ഫ്രഞ്ച്
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
DE Deutsch ജെർമൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
KY Кыргызча Kargaria
NE नेपाली النيبالية
YO Yorùbá Yorianina
LT Lietuvių الليتوانية
PRS دری الدرية
SR Српски الصربية
SO Soomaali الصومالية
TG тоҷикӣ الطاجيكية
RW Kinyarwanda Keniaroandia
RO Română الرومانية
HU Magyar المجرية
CS Čeština التشيكية
MOS Moore الموري
MG Malagasy Malagasy
IT Italiano ഇറ്റാലിയൻ
OM Oromoo Oromianina
KN ಕನ್ನಡ Kanadianina
WO Wolof الولوف
AZ Azərbaycan Azerianina
UZ O‘zbek الأوزبكية
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية
KMR Kurmancî الكرمنجية