1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഹദീസ് രാത്രിയിൽ ഉറങ്ങുകയും രാവിലെ വരെ എഴുന്നേൽക്കാതിരിക്കുകയും ചെയ്ത ഒരാളെ കുറിച്ച് നബി -ﷺ- യോട് പറയപ്പെട്ടു. അവിടുന്ന് പറഞ്ഞു: "പിശാച് ഇരുചെവികളിലും -അല്ലെങ്കിൽ ചെവിയിൽ- മൂത്രമൊഴിച്ചവനാണ് അവൻ

عَنْ عَبْدِ اللَّهِ بنِ مسعُودٍ رَضِيَ اللَّهُ عَنْهُ قَالَ:
ذُكِرَ عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ رَجُلٌ نَامَ لَيْلَهُ حَتَّى أَصْبَحَ، قَالَ: «ذَاكَ رَجُلٌ بَالَ الشَّيْطَانُ فِي أُذُنَيْهِ، أَوْ قَالَ: فِي أُذُنِهِ».

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
രാത്രിയിൽ ഉറങ്ങുകയും രാവിലെ വരെ എഴുന്നേൽക്കാതിരിക്കുകയും ചെയ്ത ഒരാളെ കുറിച്ച് നബി -ﷺ- യോട് പറയപ്പെട്ടു. അവിടുന്ന് പറഞ്ഞു: "പിശാച് ഇരുചെവികളിലും -അല്ലെങ്കിൽ ചെവിയിൽ- മൂത്രമൊഴിച്ചവനാണ് അവൻ."

صحيح متفق عليه صحيح البخاري - 3270

വിശദീകരണം

നേരം വെളുക്കുന്നത് വരെ ഉറങ്ങുകയും, അങ്ങനെ നിസ്കാരം നിർവ്വഹിക്കാത്ത നിലയിൽ സൂര്യൻ ഉദിക്കുന്നത് വരെ ഉറക്കത്തിൽ മുഴുകുകയും ചെയ്യുന്ന ഒരാളെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: "പിശാച് ചെവിയിൽ മൂത്രമൊഴിച്ചവനാണ് അവൻ."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. രാത്രി നിസ്കാരം ഉപേക്ഷിക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ്; അതാകട്ടെ, പിശാചിൻ്റെ പ്രവൃത്തി കാരണം ഉണ്ടാകുന്നതാണ്.
  2. മനുഷ്യൻ്റെ എല്ലാ മാർഗങ്ങളിലും പിശാച് അവനെ കെണിയിൽ വീഴ്ത്താനായി കാത്തിരിക്കുന്നു. മനുഷ്യനും അല്ലാഹുവിനോടുള്ള അനുസരണക്കുമിടയിൽ വഴിമുടക്കുക എന്നതാണ് അവൻ്റെ ലക്ഷ്യം.
  3. ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "ഹദീഥിൽ നിസ്കാരത്തിന് എഴുന്നേറ്റില്ല എന്ന് മാത്രമാണുള്ളത്. അത് കൊണ്ട് രാത്രി നിസ്കാരമോ നിർബന്ധ നിസ്കാരമോ ആകാം ഉദ്ദേശിക്കപ്പെട്ടത്."
  4. ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: "ഉറക്കത്തിൻ്റെ ഭാരം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് ചെവിയുടെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞത്. അതല്ലായെങ്കിൽ, ഉറക്കത്തിനോട് കൂടുതൽ ബന്ധപ്പെട്ടു നിൽക്കുന്ന അവയവം കണ്ണാണ്. ഒരാളുടെ ഉണർച്ചയിലേക്കുള്ള വഴിയാണ് അവൻ്റെ കർണ്ണപുടങ്ങൾ. അതുപോലെ പിശാച് മൂത്രമൊഴിക്കും എന്നതാണ് നബി -ﷺ- പ്രത്യേകം പറഞ്ഞത്. കാരണം ദ്വാരങ്ങളിലേക്ക് ഏറ്റവും എളുപ്പത്തിൽ പ്രവേശിക്കാൻ സാധ്യതയുള്ളതും, ഞരമ്പുകളിലേക്ക് വേഗത്തിൽ കടന്നുചെല്ലുന്നതും അതായിരിക്കും. അതിലൂടെ എല്ലാ അവയവങ്ങളെയും മടി ബാധിക്കുന്നതാണ്."

വിവർത്തനം പ്രദർശിപ്പിക്കുക

51 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
UG ئۇيغۇرچە ഉയ്ഗൂർ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
DE Deutsch ജെർമൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
NE नेपाली النيبالية
YO Yorùbá Yorianina
LT Lietuvių الليتوانية
PRS دری الدرية
SR Српски الصربية
TG тоҷикӣ الطاجيكية
RW Kinyarwanda Keniaroandia
RO Română الرومانية
HU Magyar المجرية
MOS Moore الموري
MG Malagasy Malagasy
OM Oromoo Oromianina
KN ಕನ್ನಡ Kanadianina
WO Wolof الولوف
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية