1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. വിശ്വാസം

ഹദീസ് ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാത്തവനായി അവനെ കണ്ടുമുട്ടിയാൽ, (അവൻ ചെയ്ത) ഒരു തെറ്റും അവന് ദോഷം വരുത്തുകയില്ല. ആരെങ്കിലും അല്ലാഹുവിൽ പങ്ക് ചേർത്തുകൊണ്ട് മരണപ്പെട്ടാൽ, (അവൻ ചെയ്ത) ഒരു നന്മയും അവന് ഉപകരിക്കുകയില്ല

عَنْ عَبْدَ اللهِ بْنِ عَمْرٍو رَضيَ اللهُ عَنْهُمَا يَقُولُ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَنْ لَقِيَ اللهَ لَا يُشْرِكُ بِهِ شَيْئًا لَمْ تَضُرَّهُ مَعَهُ خَطِيئَةٌ، وَمَنْ مَاتَ وَهُوَ يُشْرِكُ بِهِ لَمْ يَنْفَعْهُ مَعَهُ حَسَنَةٌ».

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُما- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാത്തവനായി അവനെ കണ്ടുമുട്ടിയാൽ, (അവൻ ചെയ്ത) ഒരു തെറ്റും അവന് ദോഷം വരുത്തുകയില്ല. ആരെങ്കിലും അല്ലാഹുവിൽ പങ്ക് ചേർത്തുകൊണ്ട് മരണപ്പെട്ടാൽ, (അവൻ ചെയ്ത) ഒരു നന്മയും അവന് ഉപകരിക്കുകയില്ല."

صحيح رواه أحمد مسند أحمد - 6586

വിശദീകരണം

അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാത്ത ഏകദൈവവിശ്വാസിയായി (മുവഹ്ഹിദായി) മരണപ്പെടുകയും ആ അവസ്ഥയിൽ അല്ലാഹുവിനെ കണ്ടുമുട്ടുകയും ചെയ്യുന്നവൻ സ്വർഗ്ഗാവകാശിയാണെന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ ചെയ്ത പാപങ്ങൾ കാരണം നരകത്തിൽ ശിക്ഷിക്കപ്പെട്ടാൽ പോലും (അവസാനം അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും). എന്നാൽ, അല്ലാഹുവിൽ പങ്ക് ചേർത്തുകൊണ്ട് (ശിർക്ക്) ആരെങ്കിലും മരണപ്പെട്ടാൽ, ശിർക്കിനോടൊപ്പം ഒരു നന്മയും അവന് ഉപകരിക്കുകയില്ല. സ്വർഗ്ഗം അവന് നിഷിദ്ധവുമാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ശിർക്കിനെക്കുറിച്ചുള്ള (ബഹുദൈവാരാധന) താക്കീത്. ഏറ്റവും വലിയ പാപവും തെറ്റുമാണത്. അല്ലാഹു അത് പൊറുത്തു കൊടുക്കുകയില്ല.
  2. തൗഹീദിൻ്റെ (ഏകദൈവവിശ്വാസം) മഹത്വം. സ്വർഗ്ഗപ്രവേശനത്തിന് അനിവാര്യമായ കാര്യമാണത്; (പാപങ്ങൾ കാരണം) ശിക്ഷിക്കപ്പെട്ടാൽ പോലും തൗഹീദുള്ളവർ അവസാനം സ്വർഗത്തിൽ പ്രവേശിക്കും.
  3. മരണം വരെ തൗഹീദിൽ ഉറച്ചുനിൽക്കേണ്ടതിൻ്റെയും, അതിന് വിരുദ്ധമായ ശിർക്ക് പ്രവർത്തിക്കാതിരിക്കേണ്ടതിൻ്റെയും പ്രാധാന്യം.

വിവർത്തനം പ്രദർശിപ്പിക്കുക

29 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ID Indonesia ഇന്തോനേഷ്യ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TH ไทย തായ്ലാൻഡിയൻ
AS অসমীয়া ആസാമീസ്
NL Nederlands الهولندية
GU ગુજરાતી الغوجاراتية
PRS دری الدرية
SR Српски الصربية
HU Magyar المجرية
KN ಕನ್ನಡ Kanadianina
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية