1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഹദീസ് അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമായ ജിഹാദാണ് ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എങ്കിൽ ഞങ്ങൾ (സ്ത്രീകൾ) ജിഹാദ് ചെയ്യട്ടെയോ?" നബി -ﷺ- പറഞ്ഞു: "വേണ്ട! നിങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠമായ ജിഹാദായി പുണ്യകരമായ ഹജ്ജുണ്ട്

عَنْ عَائِشَةَ أُمِّ المُؤْمِنِينَ رَضِيَ اللَّهُ عَنْهَا أَنَّهَا قَالَتْ:
يَا رَسُولَ اللَّهِ، نَرَى الجِهَادَ أَفْضَلَ العَمَلِ، أَفَلاَ نُجَاهِدُ؟ قَالَ: «لَا، لَكُنَّ أَفْضَلُ الجِهَادِ: حَجٌّ مَبْرُورٌ».

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമായ ജിഹാദാണ് ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എങ്കിൽ ഞങ്ങൾ (സ്ത്രീകൾ) ജിഹാദ് ചെയ്യട്ടെയോ?" നബി -ﷺ- പറഞ്ഞു: "വേണ്ട! നിങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠമായ ജിഹാദായി പുണ്യകരമായ ഹജ്ജുണ്ട്."

صحيح رواه البخاري صحيح البخاري - 1520

വിശദീകരണം

അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധവും ശത്രുക്കളോട് പടവെട്ടുന്നതുമായിരുന്നു സ്വഹാബികൾ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനമായി മനസ്സിലാക്കിയിരുന്നത്. അതിനാൽ തങ്ങൾ സ്ത്രീകളും യുദ്ധത്തിൽ പങ്കെടുത്തു കൊള്ളട്ടെയോ എന്ന് നബി -ﷺ- യോട് ആഇശാ -رَضِيَ اللَّهُ عَنْهَا- ചോദിക്കുകയുണ്ടായി.
എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് ഖുർആനിനോടും സുന്നത്തിനോടും യോജിക്കുന്ന വിധത്തിൽ നിർവഹിക്കപ്പെട്ട, തിന്മകളിൽ നിന്നും ലോകമാന്യത്തിൽ നിന്നും മുക്തമായ ഹജ്ജാണ് എന്ന് നബി -ﷺ- അവർക്ക് പഠിപ്പിച്ചു നൽകുകയാണ് ചെയ്തത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. പുരുഷന്മാരുടെ കാര്യത്തിൽ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനങ്ങളിൽ ഒന്നാണ് അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം (ജിഹാദ്).
  2. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഹജ്ജാണ് അവർക്ക് അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തേക്കാൾ ശ്രേഷ്ഠമായിട്ടുള്ളത്. അവരുടെ കാര്യത്തിൽ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനങ്ങളിലൊന്നാണത്.
  3. പ്രവർത്തിക്കുന്ന വ്യക്തികൾക്ക് അനുസരിച്ച് സൽകർമ്മങ്ങളുടെ ശ്രേഷ്ഠതകളിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നതാണ്.
  4. ഹജ്ജിനെ ജിഹാദ് എന്ന് വിശേഷിപ്പിച്ചത് അതിൽ സ്വന്തം നഫ്സിനോടുള്ള ജിഹാദുണ്ട് എന്നത് കൊണ്ടാണ്. സമ്പത്ത് ചെലവഴിക്കുക, ശാരീരികമായി അധ്വാനം ചെലവഴിക്കുക എന്നീ രണ്ട് കാര്യങ്ങളും അതിലുണ്ട്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം ശാരീരികവും സാമ്പത്തികവുമായ ഇബാദത്താണെന്നത് പോലെ ഹജ്ജിലും ഈ രണ്ട് കാര്യങ്ങളും കാണാൻ സാധിക്കും.

വിവർത്തനം പ്രദർശിപ്പിക്കുക

57 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
UG ئۇيغۇرچە ഉയ്ഗൂർ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
DE Deutsch ജെർമൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
KY Кыргызча Kargaria
NE नेपाली النيبالية
YO Yorùbá Yorianina
LT Lietuvių الليتوانية
PRS دری الدرية
SR Српски الصربية
SO Soomaali الصومالية
TG тоҷикӣ الطاجيكية
RW Kinyarwanda Keniaroandia
RO Română الرومانية
HU Magyar المجرية
CS Čeština التشيكية
MOS Moore الموري
MG Malagasy Malagasy
OM Oromoo Oromianina
KN ಕನ್ನಡ Kanadianina
WO Wolof الولوف
AZ Azərbaycan Azerianina
UZ O‘zbek الأوزبكية
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية
KMR Kurmancî الكرمنجية