1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. വിശുദ്ധ ഖുർആനും, ഖുർആനിക വിജ്ഞാനങ്ങളും

ഹദീസ് ഞങ്ങൾ പ്രായപൂർത്തിയടുത്ത ശക്തരായ യുവാക്കളായിരിക്കെ നബിയോടൊപ്പം (ﷺ) (ജീവിച്ചവരാണ്). ഖുർആൻ പഠിക്കുന്നതിന് മുമ്പ് ഞങ്ങൾ ഈമാൻ (വിശ്വാസം) പഠിക്കുകയാണ് ചെയ്തത്. പിന്നീട് ഞങ്ങൾ ഖുർആൻ പഠിക്കുകയും, അങ്ങനെ അത് (ഖുർആൻ) മുഖേന ഞങ്ങൾക്ക് ഈമാൻ വർദ്ധിക്കുകയും ചെയ്തു

عَنْ جُنْدُبِ بْنِ عَبْدِ اللَّهِ رَضيَ اللهُ عنهُ قَالَ:
كُنَّا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَنَحْنُ فِتْيَانٌ حَزَاوِرَةٌ، فَتَعَلَّمْنَا الإِيمَانَ قَبْلَ أَنْ نَتَعَلَّمَ القُرْآنَ، ثُمَّ تَعَلَّمْنَا القُرْآنَ، فَازْدَدْنَا بِهِ إِيمَانًا.

ജുൻദുബ് ഇബ്നു അബ്ദില്ലാ (رضي الله عنه) നിവേദനം:
"ഞങ്ങൾ പ്രായപൂർത്തിയടുത്ത ശക്തരായ യുവാക്കളായിരിക്കെ നബിയോടൊപ്പം (ﷺ) (ജീവിച്ചവരാണ്). ഖുർആൻ പഠിക്കുന്നതിന് മുമ്പ് ഞങ്ങൾ ഈമാൻ (വിശ്വാസം) പഠിക്കുകയാണ് ചെയ്തത്. പിന്നീട് ഞങ്ങൾ ഖുർആൻ പഠിക്കുകയും, അങ്ങനെ അത് (ഖുർആൻ) മുഖേന ഞങ്ങൾക്ക് ഈമാൻ വർദ്ധിക്കുകയും ചെയ്തു."

صحيح رواه ابن ماجه سنن ابن ماجه - 61

വിശദീകരണം

ജുൻദുബ് ഇബ്നു അബ്ദില്ലാ (رضي الله عنه) പറഞ്ഞു: നബി (ﷺ) ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഞങ്ങൾ പ്രായപൂർത്തിയോട് അടുത്ത, ശക്തരായ യുവാക്കളായിരുന്നു. നബിയിൽ (ﷺ) നിന്ന് ഖുർആൻ പഠിക്കുന്നതിന് മുമ്പ് ഞങ്ങൾ ഈമാൻ പഠിക്കുകയാണ് ചെയ്തത്. പിന്നീട് ഞങ്ങൾ ഖുർആൻ പഠിച്ചു; അങ്ങനെ ഖുർആൻ പഠിച്ചതിലൂടെ ഞങ്ങൾക്ക് ഈമാൻ വർദ്ധിച്ചു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഈമാൻ കൂടുകയും കുറയുകയും ചെയ്യുന്നതാണ്.
  2. കുട്ടികളെ വളർത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ മുൻഗണനാ ക്രമങ്ങൾ പാലിക്കണമെന്നും, അവരിൽ ഈമാൻ നിറക്കാൻ ശ്രദ്ധിക്കണമെന്നും ഈ ഹദീഥ് പഠിപ്പിക്കുന്നു.
  3. ഖുർആൻ ഈമാൻ വർദ്ധിപ്പിക്കുകയും, ഹൃദയത്തെ പ്രകാശമാനമാക്കുകയും, മനസ്സിന് സമാധാനം നൽകുകയും ചെയ്യുന്നു.

വിവർത്തനം പ്രദർശിപ്പിക്കുക

29 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ID Indonesia ഇന്തോനേഷ്യ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TH ไทย തായ്ലാൻഡിയൻ
AS অসমীয়া ആസാമീസ്
NL Nederlands الهولندية
GU ગુજરાતી الغوجاراتية
PRS دری الدرية
SR Српски الصربية
HU Magyar المجرية
KN ಕನ್ನಡ Kanadianina
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية