1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. വിശ്വാസം

ഹദീസ് നിങ്ങളിലൊരാൾ മരണപ്പെട്ടാൽ പ്രഭാതത്തിലും പ്രദോഷത്തിലും അവൻ്റെ സ്ഥാനം അവന് കാണിക്കപ്പെടുന്നതാണ്

عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ أَحَدَكُمْ إِذَا مَاتَ عُرِضَ عَلَيْهِ مَقْعَدُهُ بِالْغَدَاةِ وَالعَشِيِّ، إِنْ كَانَ مِنْ أَهْلِ الجَنَّةِ فَمِنْ أَهْلِ الجَنَّةِ، وَإِنْ كَانَ مِنْ أَهْلِ النَّارِ فَمِنْ أَهْلِ النَّارِ، فَيُقَالُ: هَذَا مَقْعَدُكَ حَتَّى يَبْعَثَكَ اللَّهُ يَوْمَ القِيَامَةِ».

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളിലൊരാൾ മരണപ്പെട്ടാൽ പ്രഭാതത്തിലും പ്രദോഷത്തിലും അവൻ്റെ സ്ഥാനം അവന് കാണിക്കപ്പെടുന്നതാണ്. സ്വർഗക്കാരിൽ പെട്ടവനാണെങ്കിൽ സ്വർഗക്കാരിൽ നിന്നുള്ളതും, നരകക്കാരിൽ പെട്ടവനാണെങ്കിൽ നരകക്കാരിൽ നിന്നുള്ളതും (കാണിക്കപ്പെടും). അവനോട് പറയപ്പെടും: ഇതാകുന്നു നിനക്ക് (ലഭിക്കാനുള്ള) സ്ഥാനം; അന്ത്യനാളിൽ നിന്നെ അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുന്നത് വരെ."

صحيح متفق عليه صحيح البخاري - 1379

വിശദീകരണം

നബി -ﷺ- അറിയിക്കുന്നു: ഒരു മനുഷ്യൻ മരിച്ചാൽ, അവന് (പരലോകത്ത്) നൽകപ്പെടാനിരിക്കുന്ന സ്ഥാനം പ്രഭാതത്തിലും പ്രദോഷത്തിലും അവന്ന് കാണിക്കപ്പെടുന്നതാണ്. അവൻ സ്വർഗവാസിയാണെങ്കിൽ അവന്റെ സ്വർഗത്തിലുള്ള സ്ഥാനവും, നരകവാസിയാണെങ്കിൽ നരകത്തിലുള്ള അവൻ്റെ സ്ഥാനവും കാണിക്കപ്പെടും; അവനോട് ഇപ്രകാരം പറയപ്പെടുകയും ചെയ്യും: ഇതാണ് നിന്റെ സ്ഥാനം; ഇവിടേക്കാണ് നീ ഉയിർത്തെഴുന്നേൽപ്പിൻ്റെ ദിവസം പുനരുജ്ജീവിക്കപ്പെടുക. ഇത് (അല്ലാഹുവിലും അവൻ്റെ റസൂലിലും റസൂലിലും) വിശ്വസിച്ചവർക്ക് ആശ്വാസവും സന്തോഷവും നൽകുന്നതാണ്; എന്നാൽ നിഷേധികൾക്ക് ഇത് ശിക്ഷയും വേദനയുമാണ് നൽകുക.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഖബ്ർ ശിക്ഷയും ഖബ്റിലെ അനുഗ്രഹങ്ങളും യാഥാർത്ഥ്യമാണ്.
  2. ഇബ്നു ഹജർ (رحمه الله) പറയുന്നു: "അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്ന ഒരു മുഅ്മിനിന് സ്വർഗവും, നിഷേധിയായ കാഫിറിന് നരകവും കാണിക്കപ്പെടുന്നതാണ് എന്നത് സുവ്യക്തമാണ്; എന്നാൽ സൽകർമ്മങ്ങളും തിന്മകളും ചെയ്തിട്ടുള്ള ഒരു മുഅ്മിനിൻ്റെ കാര്യത്തിൽ എന്തു സംഭവിക്കും; സ്വർഗത്തിലെ തൻ്റെ ഇരിപ്പിടമാണ് അവന് കാണിക്കപ്പെടാൻ സാധ്യതയുള്ളത്. കാരണം അവൻ അവസാനം എത്തിച്ചേരുന്ന സങ്കേതം അതാണല്ലോ!"

വിവർത്തനം പ്രദർശിപ്പിക്കുക

40 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
UG ئۇيغۇرچە ഉയ്ഗൂർ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
PRS دری الدرية
SR Српски الصربية
RO Română الرومانية
HU Magyar المجرية
MOS Moore الموري
KN ಕನ್ನಡ Kanadianina
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية