1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഹദീസ് അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾക്കല്ലാതെ പത്ത് ചാട്ടയടിയിൽ കൂടുതൽ ഒരാളെയും അടിക്കാൻ പാടില്ല

عَنْ أَبِي بُرْدَةَ الْأَنْصَارِيِّ رَضيَ اللهُ عنهُ أَنَّهُ سَمِعَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«لَا يُجْلَدُ أَحَدٌ فَوْقَ عَشَرَةِ أَسْوَاطٍ إِلَّا فِي حَدٍّ مِنْ حُدُودِ اللهِ».

അബൂ ബുർദഃ അൽഅൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾക്കല്ലാതെ പത്ത് ചാട്ടയടിയിൽ കൂടുതൽ ഒരാളെയും അടിക്കാൻ പാടില്ല."

صحيح متفق عليه صحيح مسلم - 1708

വിശദീകരണം

അല്ലാഹുവിനെ ധിക്കരിക്കുന്ന തിന്മകൾ പ്രവർത്തിച്ചതിൻ്റെ പേരിലല്ലാതെ ഒരാളെ പത്ത് തവണയിൽ കൂടുതൽ ചാട്ടയടിക്കാൻ പാടില്ല. ഹദീഥിൽ ഹദ്ദ് എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത്; നിശ്ചിത ശിക്ഷാവിധികൾ നിർണ്ണയിക്കപ്പെട്ട തിന്മകൾക്ക് ഈ പദം പ്രയോഗിക്കാറുണ്ട് എങ്കിലും (വിവാഹിതനല്ലാത്ത വ്യഭിചാരിയെ നൂറ് തവണ അടിക്കാൻ കൽപ്പിച്ചത് പോലുള്ള നിശ്ചിത നിയമങ്ങൾക്ക് ഹദ്ദ് എന്നു പറയുന്നത് പോലെ) ഹദീഥിലെ ഉദ്ദേശ്യം അതല്ല. ഒരാളെ ഗുണദോഷിക്കുന്നതിനോ മറ്റോ വേണ്ടി അടിക്കുമ്പോൾ പത്ത് തവണയിൽ കൂടുതൽ അടിക്കാൻ പാടില്ല. ഭാര്യയെയോ കുട്ടിയെയോ അടിക്കുന്നത് ഉദാഹരണം.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹു കൽപ്പിച്ചതോ വിലക്കിയതോ ആയ നിയമങ്ങൾ ലംഘിക്കുന്നതിന് കൃത്യമായ പ്രമാണങ്ങളാൽ നിശ്ചയിക്കപ്പെട്ട ശിക്ഷാവിധികൾ ഉള്ളത് പോലെ, സാഹചര്യങ്ങൾ പരിഗണിച്ചു കൊണ്ട് ഭരണാധികാരി നിശ്ചയിക്കുന്ന ശിക്ഷാവിധികളും ഉണ്ട്.
  2. ഒരാളെ നന്മയിലേക്ക് നടത്തുകയും തിന്മയിൽ നിന്ന് ഭയപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കണം ഗുണദോഷിക്കേണ്ടതും വേദനിപ്പിക്കേണ്ടതും. അങ്ങനെ ആവശ്യമുള്ള ഘട്ടത്തിലാണെങ്കിൽ പോലും, പത്ത് തവണയിൽ കൂടുതൽ ഒരാളെ അടിക്കരുത്. അടിക്കുക എന്നതിലേക്ക് പ്രവേശിക്കാതെ, സംസാരത്തിലൂടെയും ഉപദേശത്തിലൂടെയും മാർഗദർശനം നൽകിക്കൊണ്ടും നന്മയോട് ആഗ്രഹം ജനിപ്പിച്ചു കൊണ്ടുമെല്ലാം ഒരാളെ ഗുണദോഷിക്കുക എന്നതാണ് ഏറ്റവും ഉത്തമം എന്നതിൽ സംശയമില്ല. അതാണ് ഉപദേശം സ്വീകരിക്കാനും അദ്ധ്യാപനത്തിലെ സൗമ്യതക്കും യോജിച്ചത്. എന്നാൽ, ഇതെല്ലാം സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾകും അനുസരിച്ച് വലിയ തോതിൽ വ്യത്യാസപ്പെടുന്നതാണ്. ഓരോ സന്ദർഭത്തിലും ഏറ്റവും അനുയോജ്യമായത് പ്രവർത്തിക്കുകയാണ് വേണ്ടത്.

വിവർത്തനം പ്രദർശിപ്പിക്കുക

43 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
PRS دری الدرية
SR Српски الصربية
RO Română الرومانية
HU Magyar المجرية
MOS Moore الموري
MG Malagasy Malagasy
KN ಕನ್ನಡ Kanadianina
WO Wolof الولوف
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية