1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഹദീസ് കന്നുകാലികളെ സംരക്ഷിക്കുന്നതിനോ വേട്ടക്കോ വേണ്ടിയല്ലാതെ ആരെങ്കിലും നായയെ വളർത്തിയാൽ എല്ലാ ദിവസവും അവൻ്റെ നന്മകളിൽ നിന്ന് രണ്ട് ഖീറാത്ത് കുറഞ്ഞു കൊണ്ടിരിക്കും

عَنْ ابنِ عُمَرَ رَضيَ اللهُ عنهما عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَنِ اقْتَنَى كَلْبًا إِلَّا كَلْبَ ضَارٍ أَوْ مَاشِيَةٍ نَقَصَ مِنْ عَمَلِهِ كُلَّ يَوْمٍ قِيرَاطَانِ»، قَالَ سَالِمٌ: وَكَانَ أَبُو هُرَيْرَةَ يَقُولُ: «أَوْ كَلْبَ حَرْثٍ»، وَكَانَ صَاحِبَ حَرْثٍ.

അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"കന്നുകാലികളെ സംരക്ഷിക്കുന്നതിനോ വേട്ടക്കോ വേണ്ടിയല്ലാതെ ആരെങ്കിലും നായയെ വളർത്തിയാൽ എല്ലാ ദിവസവും അവൻ്റെ നന്മകളിൽ നിന്ന് രണ്ട് ഖീറാത്ത് കുറഞ്ഞു കൊണ്ടിരിക്കും." സാലിം (رحمه الله) പറയുന്നു: "അബൂ ഹുറൈറ ഇപ്രകാരം കൂടി പറയാറുണ്ടായിരുന്നു: " അല്ലെങ്കിൽ കൃഷിക്ക് വേണ്ടിയുള്ള നായ". അബൂ ഹുറൈറ കൃഷിയുള്ള ആളായിരുന്നു. (അത് കൊണ്ടാണ് ഹദീഥിലെ ആ ഭാഗം അദ്ദേഹം പ്രത്യേകം ഓർത്തുവെച്ചത്)

صحيح متفق عليه صحيح مسلم - 1574

വിശദീകരണം

നായകളെ വളർത്തുന്നത് നബി (ﷺ) വിലക്കിയിരിക്കുന്നു. വേട്ടയാടാനുള്ള ആവശ്യത്തിനോ, കൃഷിക്കും കന്നുകാലികൾക്കും കാവൽ നിൽക്കുക എന്ന ഉദ്ദേശ്യത്തിലോ ഉള്ള നായകൾ മാത്രമാണ് ഈ പറഞ്ഞതിൽ നിന്ന് ഒഴിവാകുക. അതല്ലാതെയുള്ള നായകളെ വളർത്തുന്നവരുടെ സൽകർമ്മങ്ങളുടെ പ്രതിഫലത്തിൽ നിന്ന് എല്ലാ ദിവസവും രണ്ട് ഖീറാത്വുകൾ വീതം നിത്യവും കുറയുന്നതാണ്. ഖീറാത്വ് എന്നത് അല്ലാഹുവിന് മാത്രം അറിയുന്ന പ്രതിഫലത്തിൻ്റെ കണക്കാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഇളവ് നൽകപ്പെട്ട കാര്യങ്ങൾക്ക് വേണ്ടിയല്ലാതെ നായവളർത്തൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല.
  2. നായകളെ വളർത്തുന്നത് വിലക്കപ്പെട്ട കാര്യമാണ്; കാരണം ധാരാളം ഉപദ്രവങ്ങളും കുഴപ്പങ്ങളും അത് കൊണ്ട് സംഭവിക്കാം. 'നായകൾ ഉള്ള വീട്ടിലേക്ക് മലക്കുകൾ പ്രവേശിക്കുന്നതല്ല' എന്ന് നബി (ﷺ) പറഞ്ഞത് ഉദാഹരണം. വെള്ളവും മണ്ണും കലർത്തി കൊണ്ട് ആവർത്തിച്ചു കഴുകിയാലല്ലാതെ നീങ്ങിപ്പോകാത്ത കടുത്ത നജസും നായയുടെ ശരീരത്തിലുണ്ട്.

വിവർത്തനം പ്രദർശിപ്പിക്കുക

44 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
UG ئۇيغۇرچە ഉയ്ഗൂർ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
PRS دری الدرية
SR Српски الصربية
RO Română الرومانية
HU Magyar المجرية
MOS Moore الموري
MG Malagasy Malagasy
KN ಕನ್ನಡ Kanadianina
WO Wolof الولوف
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية