عَنْ أُسَامَةَ بْنِ زَيْدٍ رضي الله عنه قَالَ: قِيلَ لَهُ: أَلَا تَدْخُلُ عَلَى عُثْمَانَ فَتُكَلِّمَهُ؟ فَقَالَ: أَتَرَوْنَ أَنِّي لَا أُكَلِّمُهُ إِلَّا أُسْمِعُكُمْ؟ وَاللهِ لَقَدْ كَلَّمْتُهُ فِيمَا بَيْنِي وَبَيْنَهُ، مَا دُونَ أَنْ أَفْتَتِحَ أَمْرًا لَا أُحِبُّ أَنْ أَكُونَ أَوَّلَ مَنْ فَتَحَهُ، وَلَا أَقُولُ لِأَحَدٍ يَكُونُ عَلَيَّ أَمِيرًا: إِنَّهُ خَيْرُ النَّاسِ بَعْدَمَا سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«يُؤْتَى بِالرَّجُلِ يَوْمَ الْقِيَامَةِ، فَيُلْقَى فِي النَّارِ، فَتَنْدَلِقُ أَقْتَابُ بَطْنِهِ، فَيَدُورُ بِهَا كَمَا يَدُورُ الْحِمَارُ بِالرَّحَى، فَيَجْتَمِعُ إِلَيْهِ أَهْلُ النَّارِ، فَيَقُولُونَ: يَا فُلَانُ مَا لَكَ؟ أَلَمْ تَكُنْ تَأْمُرُ بِالْمَعْرُوفِ، وَتَنْهَى عَنِ الْمُنْكَرِ؟ فَيَقُولُ: بَلَى، قَدْ كُنْتُ آمُرُ بِالْمَعْرُوفِ وَلَا آتِيهِ، وَأَنْهَى عَنِ الْمُنْكَرِ وَآتِيهِ».
المزيد
ഉസാമഃ ബ്നു സയ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹത്തോട് ചിലർ പറഞ്ഞു: "താങ്കൾ (ഖലീഫ) ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അരികിൽ പ്രവേശിക്കുകയും, അദ്ദേഹത്തോട് (ഉപദേശിച്ചു) സംസാരിക്കുകയും ചെയ്യുന്നില്ലേ?!"
ഉസാമഃ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "നിങ്ങളെ കേൾപ്പിച്ചു കൊണ്ടല്ലാതെ ഞാൻ അദ്ദേഹത്തോട് സംസാരിക്കരുത് എന്നാണോ നിങ്ങൾ വിചാരിക്കുന്നത്. എനിക്കും അദ്ദേഹത്തിനും ഇടയിൽ ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്; എന്തെങ്കിലുമൊരു കുഴപ്പത്തിന് ഞാൻ വാതിൽ തുറന്നിടാത്ത വിധത്തിൽ. അതിൻ്റെ വാതിൽ ആദ്യം തുറക്കുന്നത് ഞാനാകാൻ എനിക്ക് യാതൊരു ഇഷ്ടവുമില്ല. എൻ്റെ മേൽ ഭരണാധികാരിയായിട്ടുള്ള ഒരാളോട് അദ്ദേഹം ജനങ്ങളിൽ ഏറ്റവും നല്ലവനാണെന്ന് -നബി -ﷺ- ഇപ്രകാരം പറഞ്ഞു കേട്ടതിന് ശേഷം- ഞാനൊരിക്കലും പറയുകയുമില്ല:
"ഖിയാമത്ത് നാളിൽ ഒരാളെ കൊണ്ടുവരപ്പെടും. അങ്ങനെ അവൻ നരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും, അവൻ്റെ വയറ്റിലെ കുടൽമാലകൾ വേഗതയിൽ പുറത്തേക്ക് തെറിച്ചു കൊണ്ടിരിക്കുകയും ചെയ്യും. കഴുത ആട്ടുകല്ലിൽ തിരിയുന്നത് പോലെ, അവനതുമായി തിരിഞ്ഞു കൊണ്ടിരിക്കുന്നതാണ്. അപ്പോൾ നരകക്കാർ അവൻ്റെ അരികിൽ ഒരുമിച്ചു കൂടും. അവർ ചോദിക്കും: അല്ല മനുഷ്യാ! നിനക്കെന്തു സംഭവിച്ചു?! നീ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാറുണ്ടായിരുന്നല്ലോ?" അപ്പോൾ അയാൾ പറയും: "അതെ! ഞാൻ നന്മ കൽപ്പിക്കുമായിരുന്നെങ്കിലും അത് പ്രവർത്തിക്കാറുണ്ടായിരുന്നില്ല. ഞാൻ തിന്മ വിരോധിക്കാറുണ്ടെങ്കിലും അത് പ്രവർത്തിക്കുമായിരുന്നു."