1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഹദീസ് നബി -ﷺ- (റമദാനിലെ അവസാനത്തെ) പത്ത് പ്രവേശിച്ചാൽ രാത്രികൾ സജീവമാക്കുകയും, തൻ്റെ കുടുംബത്തെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, ശക്തമായി പരിശ്രമിക്കുകയും, മുണ്ട് മുറുക്കിയുടുക്കുകയും ചെയ്യുമായിരുന്നു

عَنْ عَائِشَةَ أُمِّ المُؤْمِنينَ رَضِيَ اللهُ عَنْهَا قَالَتْ:
كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ، وَأَيْقَظَ أَهْلَهُ، وَجَدَّ وَشَدَّ الْمِئْزَرَ.

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
"നബി -ﷺ- (റമദാനിലെ അവസാനത്തെ) പത്ത് പ്രവേശിച്ചാൽ രാത്രികൾ സജീവമാക്കുകയും, തൻ്റെ കുടുംബത്തെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, ശക്തമായി പരിശ്രമിക്കുകയും, മുണ്ട് മുറുക്കിയുടുക്കുകയും ചെയ്യുമായിരുന്നു."

صحيح متفق عليه صحيح مسلم - 1174

വിശദീകരണം

നബി -ﷺ- റമദാനിലെ അവസാനത്തെ പത്ത് പ്രവേശിച്ചാൽ വ്യത്യസ്തങ്ങളായ ആരാധനാകർമ്മങ്ങൾ കൊണ്ട് തൻ്റെ രാത്രികൾ ജീവിപ്പിക്കുകയും, നിസ്കാരത്തിന് വേണ്ടി തൻ്റെ കുടുംബത്തെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, ആരാധനാകർമ്മങ്ങളിൽ പൊതുവെയുള്ളതിനേക്കാൾ ശക്തമായി പരിശ്രമിക്കുകയും, അതിനായി ഒഴിഞ്ഞിരിക്കുകയും തൻ്റെ പത്നിമാരിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുമായിരുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ശ്രേഷ്ഠമായ സമയങ്ങൾ സൽകർമ്മങ്ങൾ കൊണ്ട് പ്രയോജനപ്പെടുത്താനുള്ള പ്രോത്സാഹനം.
  2. നവവി (رحمه الله) പറയുന്നു: "റമദാനിലെ അവസാനത്തെ പത്തിൽ ഇബാദത്തുകൾ അധികരിപ്പിക്കുന്നത് പുണ്യകരമാണ് എന്ന് ഈ ഹദീഥ് പഠിപ്പിക്കുന്നു. അതിലെ രാത്രികൾ ഇബാദത്തുകൾ കൊണ്ട് സജീവമാക്കുന്നതും അതു പോലെത്തന്നെയാണ്."
  3. തൻ്റെ കുടുംബത്തോട് ഇബാദത്തുകൾ നിർവ്വഹിക്കാൻ കൽപ്പിക്കുന്നതിൽ ശ്രദ്ധ വെക്കുകയും അവരുടെ കാര്യത്തിൽ ക്ഷമയോടെ നിലകൊള്ളുകയും ചെയ്യാൻ ഓരോരുത്തരും ശ്രദ്ധിക്കണം.
  4. നന്മകൾ പ്രവർത്തിക്കാൻ ഉറച്ച തീരുമാനവും ദൃഢനിശ്ചയവും ക്ഷമയും സഹനവും അനിവാര്യമാണ്.
  5. നവവി (رحمه الله) പറയുന്നു: "മുണ്ട് മുറുക്കിയുടുക്കുക എന്ന ഹദീഥിലെ പരാമർശത്തിൻ്റെ ഉദ്ദേശ്യം എന്താണെന്നതിൽ പണ്ഡിതന്മാർക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ചിലർ പറഞ്ഞു: സാധാരണയിൽ നിന്ന് വ്യത്യസ്തമായി നബി (ﷺ) ഇബാദത്തുകൾ അധികരിപ്പിക്കാറുണ്ട് എന്നതാണ് അതിൻ്റെ ഉദ്ദേശ്യം. ഒരു കാര്യത്തിനായി ഒരുങ്ങിയിറങ്ങുകയും ഒഴിഞ്ഞിരിക്കുകയും ചെയ്യുന്നതിന് ഈ പ്രയോഗം പൊതുവെ ഉപയോഗിക്കാറുണ്ട്. മറ്റു ചിലർ പറഞ്ഞു: ഇബാദത്തുകൾക്ക് വേണ്ടി മാറിയിരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇണകളിൽ നിന്ന് വിട്ടുനിൽക്കാറുണ്ട് എന്നതാണ് മുണ്ട് മുറുക്കിയെടുക്കുക എന്നതിൻ്റെ ഉദ്ദേശ്യം.

വിവർത്തനം പ്രദർശിപ്പിക്കുക

46 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
UG ئۇيغۇرچە ഉയ്ഗൂർ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
DE Deutsch ജെർമൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
NE नेपाली النيبالية
PRS دری الدرية
SR Српски الصربية
RO Română الرومانية
HU Magyar المجرية
MOS Moore الموري
MG Malagasy Malagasy
KN ಕನ್ನಡ Kanadianina
WO Wolof الولوف
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية