عَنْ أَبِي بُرْدَةَ، عَنْ أَبِيهِ أَبِي مُوسَى الأَشْعَريِّ رَضِيَ اللَّهُ عَنْهُ:
أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَعَثَهُ إِلَى اليَمَنِ، فَسَأَلَهُ عَنْ أَشْرِبَةٍ تُصْنَعُ بِهَا، فَقَالَ: وَمَا هِيَ؟، قَالَ: «البِتْعُ وَالمِزْرُ»، فَقِيلَ لِأَبِي بُرْدَةَ: مَا البِتْعُ؟ قَالَ: نَبِيذُ العَسَلِ، وَالمِزْرُ: نَبِيذُ الشَّعِيرِ، فَقَالَ: «كُلُّ مُسْكِرٍ حَرَامٌ» خرجه البخاري.
وَخَرَّجَهُ مُسْلِمٌ وَلَفْظُهُ: قَالَ: بَعَثَنِي رَسُولُ اَلله أَنَا وَمُعَاذٌ إِلَى اَليَمَنِ، فَقُلْتُ: يَا رَسُولُ اَللَّهِ! إِنَّ شَرَابًا يُصْنَعُ بِأَرْضِنَا يُقَال لَهُ: المِزَرُ مِنَ الشَّعِيرِ، وَشَرَابٌ يُقَالُ لَهُ: البِتْعُ مِنَ العَسَلِ، فَقَالَ: «كُلُّ مُسْكِرٍ حَرَامٌ».
وَفِي رِوَايَةٍ لِمُسْلِمٍ: «فَقَالَ: كُلُّ مَا أَسْكَرَ عَنِ الصَّلَاةِ فَهُوَ حَرَامٌ».
وَفِي رِوَايَةٍ لَهُ: «وَكَانَ رَسُولُ الله قَدْ أُعْطِيَ جَوَامِعَ الكَلِمِ بِخَوَاتِمِهِ، فَقَالَ: أَنْهَى عَنْ كُلِّ مُسْكِرٍ أَسْكَرَ عَنْ الصَّلَاةِ».
المزيد
അബൂ ബുർദഃ നിവേദനം: അദ്ദേഹത്തിൻ്റെ പിതാവായ അബൂ മൂസൽ അശ്അരി (رضي الله عنه) പറഞ്ഞു:
നബി (ﷺ) അദ്ദേഹത്തെ യമനിലേക്ക് അയക്കുന്ന വേളയിൽ, അവിടെ ഉണ്ടാക്കുന്ന ചില പാനീയങ്ങളെക്കുറിച്ച് അദ്ദേഹം നബിയോട് ചോദിച്ചു. നബി (ﷺ) ചോദിച്ചു: "അവ എന്തെല്ലാമാണ്?" അദ്ദേഹം പറഞ്ഞു: "ബിത്അ്, മിസ്ർ എന്നിവയാണവ." അപ്പോൾ അബൂ ബുർദയോട് ചോദിക്കപ്പെട്ടു: "എന്താണ് ബിത്അ്?" അദ്ദേഹം പറഞ്ഞു: "തേൻ കലക്കി സൂക്ഷിച്ചുവെച്ചുണ്ടാക്കുന്ന പാനീയമാണത്. മിസ്ർ എന്നാൽ യവം കലക്കി സൂക്ഷിച്ചുവെച്ചുണ്ടാക്കുന്ന പാനീയവുമാണ്." അപ്പോൾ നബി (ﷺ) പറഞ്ഞു: "ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്." (ബുഖാരി) മുസ്ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: അബൂ മൂസ (رضي الله عنه) പറഞ്ഞു: "നബി (ﷺ) എന്നെയും മുആദിനെയും യമനിലേക്ക് അയച്ചു. അപ്പോൾ ഞാൻ ചോദിച്ചു: 'അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളുടെ നാട്ടിൽ ഉണ്ടാക്കുന്ന ചില പാനീയങ്ങളുണ്ട്. അവയിൽ ഒന്നിന് 'മിസ്ർ' എന്നും മറ്റൊന്നിന് 'ബിത്അ്' എന്നുമാണ് പേര്." അപ്പോൾ നബി (ﷺ) പറഞ്ഞു: "ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ്." മുസ്ലിമിൻ്റെ മറ്റൊരു നിവേദനത്തിലുള്ളത് ഇപ്രകാരമാണ്: നബി (ﷺ) പറഞ്ഞു: "നിസ്കാരത്തിൽ മത്ത് സൃഷ്ടിക്കുന്നതെല്ലാം നിഷിദ്ധമാണ്." മറ്റൊരു നിവേദനത്തിൽ ഇങ്ങനെയും കാണാം: "നബിക്ക് സംക്ഷിപ്തവും സമഗ്രവുമായ വാക്കുകൾ നൽകപ്പെട്ടിരുന്നു. അവിടുന്ന് പറഞ്ഞിട്ടുണ്ട്: "നിസ്കാരത്തിൽ നിന്ന് മത്തുണ്ടാക്കുന്ന എല്ലാ ലഹരി വസ്തുക്കളെയും ഞാൻ നിരോധിക്കുന്നു."