1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഹദീസ് സുബഹ് ബാങ്കിന്റെ സമയത്ത് ബാങ്ക് വിളിക്കുന്ന വ്യക്തി "ഹയ്യ അലൽ ഫലാഹ്" (വിജയത്തിലേക്ക് വരൂ) എന്നു പറഞ്ഞതിന് ശേഷം "അസ്സ്വലാത്തു ഖൈറും മിനന്നൗം" (നിസ്കാരമാണ് ഉറക്കത്തേക്കാൾ ഉത്തമം) എന്ന് പറയൽ (നബി -ﷺ- യുടെ) സുന്നത്തിൽ പെട്ടതാണ്

عَنْ أَنَسٍ رَضيَ اللهُ عنه قَالَ:
مِنَ السُّنَّةِ إِذَا قَالَ الْمُؤَذِّنُ فِي أَذَانِ الْفَجْرِ حَيَّ عَلَى الْفَلَاحِ، قَالَ: الصَّلَاةُ خَيْرٌ مِنَ النَّوْمِ.

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
സുബഹ് ബാങ്കിന്റെ സമയത്ത് ബാങ്ക് വിളിക്കുന്ന വ്യക്തി "ഹയ്യ അലൽ ഫലാഹ്" (വിജയത്തിലേക്ക് വരൂ) എന്നു പറഞ്ഞതിന് ശേഷം "അസ്സ്വലാത്തു ഖൈറും മിനന്നൗം" (നിസ്കാരമാണ് ഉറക്കത്തേക്കാൾ ഉത്തമം) എന്ന് പറയൽ (നബി -ﷺ- യുടെ) സുന്നത്തിൽ പെട്ടതാണ്.

صحيح رواه ابن خزيمة والدارقطني والبيهقي صحيح ابن خزيمة - 386

വിശദീകരണം

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു: സുബഹ് ബാങ്ക് വിളിക്കുമ്പോൾ മുഅദ്ദിൻ "ഹയ്യ അലൽ ഫലാഹ്" എന്ന് പറഞ്ഞതിന് ശേഷം "അസ്സ്വലാത്തു ഖൈറുൻ മിനന്നൗം" എന്ന് പറയൽ നബി -ﷺ- അംഗീകരിച്ച, അവിടുത്തെ സുന്നത്തിൽ പെട്ട കാര്യമാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. "(സുന്നത്തിൽ പെട്ടതാണ്)" എന്നതിൻ്റെ അർത്ഥം നബി -ﷺ- യുടെ സുന്നത്ത് എന്നാണ്. അതിനാൽ, ഇത് നബി -ﷺ- യിലേക്ക് ചേർത്ത് പറയുന്ന ഹദീഥിലാണ് സാങ്കേതികമായി ഉൾപ്പെടുക.
  2. സുബ്ഹ് ബാങ്കിൽ "ഹയ്യ അലൽ ഫലാഹ്" എന്ന് പറഞ്ഞതിനു ശേഷം "അസ്സ്വലാത്തു ഖൈറുൻ മിനന്നൗം" എന്ന് രണ്ട് തവണ പറയുന്നത് പുണ്യകരമാണ്. കാരണം, സുബ്ഹ് നിസ്കാരത്തിന്റെ സമയം സാധാരണയായി ആളുകൾ ഉറങ്ങുന്ന സമയമാണ്, ഉറക്കത്തിൽ നിന്നാണ് അവർ നിസ്കാരത്തിനായി എഴുന്നേൽക്കുന്നത്. അതുകൊണ്ട്, മറ്റു നിസ്കാരങ്ങളിൽ നിന്ന് വ്യത്യസ്തമായി സുബ്ഹ് നിസ്കാരത്തിന് മാത്രം ഈ വിധി പ്രത്യേകമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

വിവർത്തനം പ്രദർശിപ്പിക്കുക

36 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
PRS دری الدرية
SR Српски الصربية
RO Română الرومانية
HU Magyar المجرية
KN ಕನ್ನಡ Kanadianina
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية