1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. വിശ്വാസം

ഹദീസ് നിങ്ങൾക്ക് മുൻപുള്ളവരുടെ ചര്യയെ നിങ്ങൾ പിൻപറ്റുക തന്നെ ചെയ്യും; ചാണിന് ചാണായും മുഴത്തിന് മുഴമായും

عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَتَتَّبِعُنَّ سَنَنَ الَّذِينَ مِنْ قَبْلِكُمْ، شِبْرًا بِشِبْرٍ، وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا فِي جُحْرِ ضَبٍّ لَاتَّبَعْتُمُوهُمْ» قُلْنَا: يَا رَسُولَ اللهِ آلْيَهُودَ وَالنَّصَارَى؟ قَالَ: «فَمَنْ؟».

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങൾക്ക് മുൻപുള്ളവരുടെ ചര്യയെ നിങ്ങൾ പിൻപറ്റുക തന്നെ ചെയ്യും; ചാണിന് ചാണായും മുഴത്തിന് മുഴമായും. അവർ ഒരു ഉടുമ്പിൻ്റെ മാളത്തിൽ പ്രവേശിച്ചുവെന്നാണെങ്കിൽ നിങ്ങൾ അതിലും അവരെ പിന്തുടരുന്നതാണ്." ഞങ്ങൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! യഹൂദരേയും നസ്വാറാക്കളേയുമാണോ?" നബി -ﷺ- പറഞ്ഞു: "(അവരല്ലാതെ) മറ്റാരെയാണ്?"

صحيح متفق عليه صحيح مسلم - 2669

വിശദീകരണം

തൻ്റെ വഫാത്തിന് ശേഷം മുസ്‌ലിം സമൂഹത്തിലെ ചിലർ എത്തിപ്പെടാനിരിക്കുന്ന അവസ്ഥയാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. യഹൂദരുടെയും നസ്വാറാക്കളുടെയും മാർഗം -അവരുടെ വിശ്വാസങ്ങളും പ്രവർത്തനങ്ങളും ജീവിതശൈലികളും ആചാരങ്ങളും- അതിസൂക്ഷ്മമായ വിധത്തിൽ പിൻപറ്റുന്ന അവസ്ഥയിലേക്ക് അവർ എത്തിപ്പെടുമെന്നാണ് നബി -ﷺ- അറിയിക്കുന്നത്. ചാണിന് ചാണായും മുഴത്തിന് മുഴമായും അവരിൽ ഈ അനുകരണ സ്വഭാവം ഉടലെടുക്കും. അവർ ഒരു ഉടുമ്പിൻ്റെ മാളത്തിൽ പ്രവേശിച്ചുവെന്നാണെങ്കിൽ പോലും ഇക്കൂട്ടരും അവരെ പിന്തുടരുന്ന സ്ഥിതി വരെ കാര്യങ്ങളെത്തും.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി -ﷺ- യുടെ നുബുവ്വത്തിൻ്റെ തെളിവുകളിലൊന്നാണ് ഈ ഹദീഥ്. അവിടുന്ന് പ്രവചിച്ചതു പ്രകാരം ഈ ഉമ്മത്തിൽ സംഭവിച്ചിരിക്കുന്നു.
  2. മുസ്‌ലിംകൾ കുഫ്ഫാറുകളോട് സാദൃശ്യപ്പെടരുത് എന്ന വിലക്ക്. അവരുടെ വിശ്വാസകാര്യങ്ങളിലും ആരാധനകളിലും ആഘോഷങ്ങളിലും അവർക്ക് മാത്രം പ്രത്യേകമായ വേഷവിധാനങ്ങളിലും ഒരു പോലെ ഈ നിയമം ബാധകമാണ്.
  3. ആശയപരമായ കാര്യങ്ങൾ അനുഭവവേദ്യമായ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി കൊടുക്കുക എന്നത് ഇസ്‌ലാമിക അദ്ധ്യാപന രീതികളിൽ പെട്ടതാണ്.
  4. ഉടുമ്പിൻ്റെ മാളം അങ്ങേയറ്റം ഇരുട്ടു നിറഞ്ഞതും, മോശം മണമുള്ളതുമാണ്. ഉരഗവർഗത്തിൽ പെട്ട ഈ ജീവി പൊതുവെ മരുഭൂമികളിലാണ് കാണപ്പെടാറുള്ളത്. ഉടുമ്പിൻ്റെ മാളം ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞത്; അതിൻ്റെ കടുത്ത ഇടുക്കവും അസഹ്യമായ മണവും പരിഗണിച്ചു കൊണ്ടാണ്. ഇതെല്ലാം ഉണ്ടായിട്ടും ഒരു ഉടുമ്പിൻ്റെ മാളത്തിൽ പ്രവേശിച്ചുവെങ്കിൽ അതിലും മുൻകാല സമുദായങ്ങളെ പിൻപറ്റാൻ അവർ തയ്യാറാകുകയും, അവരുടെ കാൽപ്പാടുകൾ പിന്തുടരാനും അവരുടെ മാർഗം സ്വീകരിക്കാനും ഇക്കൂട്ടർ മടിച്ചു നിൽക്കില്ലെന്നും അർത്ഥം.

വിവർത്തനം പ്രദർശിപ്പിക്കുക

57 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
UG ئۇيغۇرچە ഉയ്ഗൂർ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
DE Deutsch ജെർമൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
KY Кыргызча Kargaria
NE नेपाली النيبالية
YO Yorùbá Yorianina
LT Lietuvių الليتوانية
PRS دری الدرية
SR Српски الصربية
SO Soomaali الصومالية
TG тоҷикӣ الطاجيكية
RW Kinyarwanda Keniaroandia
RO Română الرومانية
HU Magyar المجرية
CS Čeština التشيكية
MOS Moore الموري
MG Malagasy Malagasy
OM Oromoo Oromianina
KN ಕನ್ನಡ Kanadianina
WO Wolof الولوف
AZ Azərbaycan Azerianina
UZ O‘zbek الأوزبكية
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية
KMR Kurmancî الكرمنجية