عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا:
أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ وَهُوَ عَلَى المِنْبَرِ، وَذَكَرَ الصَّدَقَةَ، وَالتَّعَفُّفَ، وَالمَسْأَلَةَ: «اليَدُ العُلْيَا خَيْرٌ مِنَ اليَدِ السُّفْلَى، فَاليَدُ العُلْيَا: هِيَ المُنْفِقَةُ، وَالسُّفْلَى: هِيَ السَّائِلَةُ».

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- മിമ്പറിന് മുകളിൽ നിന്ന് ദാനധർമത്തെയും വിശുദ്ധിയേയും ജനങ്ങളോട് ചോദിക്കുന്നതിനെയുമെല്ലാം പരാമർശിച്ചു കൊണ്ട് പറഞ്ഞു: "മുകളിലുള്ള കയ്യാണ് താഴെയുള്ള കയ്യിനേക്കാൾ ഉത്തമം." മുകളിലുള്ള കയ്യെന്നാൽ ദാനം നൽകുന്ന കയ്യും, താഴെയുള്ള കയ്യെന്നാൽ ചോദിക്കുന്ന കയ്യുമാണ്".

صحيح متفق عليه صحيح البخاري - 1429

വിശദീകരണം

നബി -ﷺ- മിമ്പറിൽ നിന്ന് ഖുതുബ പറയുന്ന വേളയിൽ, ദാനധർമ്മത്തിൻ്റെ ശ്രേഷ്ഠതയെ കുറിച്ചും, ജനങ്ങളോട് ചോദിക്കാതെ വിശുദ്ധി പാലിച്ചു കൊണ്ട് ജീവിക്കുന്നതിനെ കുറിച്ചും പരാമർശിക്കവെ പറഞ്ഞു: ദാനം നൽകുകയും ചെലവഴിക്കുകയും ചെയ്യുന്ന, മുകളിലുള്ള കയ്യാണ് ജനങ്ങളോട് ചോദിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്ന താഴെയുള്ള കയ്യിനേക്കാൾ അല്ലാഹുവിന് പ്രിയങ്കരവും ഉത്തമവുമായിട്ടുള്ളത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നന്മയുടെ വഴികളിൽ ദാനം ചെയ്യുന്നതിൻ്റെയും ചെലവഴിക്കുന്നതിൻ്റെയും ശ്രേഷ്ഠത വിവരിക്കുകയും ജനങ്ങളോട് ചോദിക്കുന്നതിനുള്ള ആക്ഷേപവും ഈ ഹദീഥ് ഉൾക്കൊണ്ടിരിക്കുന്നു.
  2. ജനങ്ങളോട് ചോദിക്കുന്നതിൽ നിന്ന് അകലം പാലിച്ചു കൊണ്ട് ജീവിത വിശുദ്ധി പാലിക്കാനും, ജനങ്ങളുടെ ആശ്രയത്തിൽ നിന്ന് ധന്യതയുള്ളവരാകാനും, ഔന്നത്യമുള്ള ജീവിതം നയിക്കാനും നിലവാരമില്ലാത്ത പഥിത ജീവിതം ഉപേക്ഷിക്കാനും ഈ ഹദീഥ് പ്രോത്സാഹനം നൽകുന്നു. എല്ലാ കാര്യങ്ങളിലും ഏറ്റവും ഉന്നതമായ വിശേഷണങ്ങൾ കൈവരിക്കുന്നത് അല്ലാഹുവിന് ഇഷ്ടമുള്ള സ്വഭാവമാണ്.
  3. മനുഷ്യകരങ്ങൾ നാല് തരത്തിലുണ്ട്; അതിൽ ഏറ്റവും ശ്രേഷ്ഠമായത് ദാനം നൽകുന്ന കയ്യാണ്; മറ്റുള്ളവരുടേത് കൈപറ്റാതെ വിശുദ്ധി പാലിച്ച കയ്യാണ് അടുത്തത്; ചോദിക്കാതെ ലഭിച്ചത് മാത്രം കൈപറ്റുന്ന കയ്യാണ് അതിനടുത്തത്; മറ്റുള്ളവരോട് ചോദിക്കുന്ന കയ്യാണ് ഏറ്റവും താഴ്ന്നത്.

വിവർത്തനം പ്രദർശിപ്പിക്കുക

38 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
UG ئۇيغۇرچە ഉയ്ഗൂർ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
PRS دری الدرية
SR Српски الصربية
RO Română الرومانية
HU Magyar المجرية
KN ಕನ್ನಡ Kanadianina
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية