1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

ഹദീസ് തീർച്ചയായും അല്ലാഹു രാത്രിയിൽ അവൻ്റെ കൈകൾ നീട്ടുന്നു; പകലിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. രാവിലെ അവൻ തൻ്റെ കൈകൾ നീട്ടുന്നു; രാത്രിയിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. സൂര്യൻ പടിഞ്ഞാറു നിന്ന് അസ്തമിക്കുന്നത് വരെ (ഇപ്രകാരമായിരിക്കും)

عَنْ أَبِي مُوسَى رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ اللهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ، وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ، حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا».

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തീർച്ചയായും അല്ലാഹു രാത്രിയിൽ അവൻ്റെ കൈകൾ നീട്ടുന്നു; പകലിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. രാവിലെ അവൻ തൻ്റെ കൈകൾ നീട്ടുന്നു; രാത്രിയിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. സൂര്യൻ പടിഞ്ഞാറു നിന്ന് അസ്തമിക്കുന്നത് വരെ (ഇപ്രകാരമായിരിക്കും)."

صحيح رواه مسلم صحيح مسلم - 2759

വിശദീകരണം

അല്ലാഹു തൻ്റെ ദാസന്മാരുടെ പശ്ചാത്താപവും തൗബയും സ്വീകരിക്കുന്നവനാണെന്ന് നബി -ﷺ- അറിയിക്കുന്നു. ഒരാൾ രാവിലെ ഒരു തിന്മ പ്രവർത്തിക്കുകയും രാത്രി അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്താൽ അല്ലാഹു അവൻ്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. ഒരാൾ രാത്രിയിൽ ഒരു തിന്മ പ്രവർത്തിക്കുകയും പകൽ അതിൽ നിന്ന് പശ്ചാത്തപിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ തൗബ സ്വീകരിക്കുന്നതാണ്. തൻ്റെ അടിമയുടെ പശ്ചാത്താപത്തിൽ സന്തോഷമുള്ളവനായും, അത് സ്വീകരിക്കുന്നവനായും അല്ലാഹു അവൻ്റെ കരങ്ങൾ നീട്ടുന്നു. അല്ലാഹുവിൻ്റെ അടുക്കൽ പശ്ചാത്താപത്തിൻ്റെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുന്നു; അന്ത്യനാൾ ആരംഭിച്ചു എന്നതിൻ്റെ അടയാളമായി സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിക്കുന്നത് വരെ അപ്രകാരം തന്നെ അത് തുടരും. എന്നാൽ സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിച്ചാൽ അതോടെ തൗബയുടെ വാതിലുകൾ അടക്കപ്പെടും.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. തൗബയുടെ വാതിൽ തുറന്നു കിടക്കുന്ന കാലം മുഴുവൻ തൗബ സ്വീകരിക്കപ്പെടും. എന്നാൽ സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതോടെ അതിൻ്റെ വാതിൽ അടക്കപ്പെടും. ഓരോ വ്യക്തിയുടെയും കാര്യത്തിലാണെങ്കിൽ, മരണം അവൻ്റെ തൊണ്ടക്കുഴിയിൽ വന്നെത്തുന്നതിന് മുൻപ് അവൻ തൗബ ചെയ്തിരിക്കണം.
  2. തിന്മകൾ പ്രവർത്തിച്ചു പോയതിൻ്റെ പേരിൽ നിരാശനാവുകയും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പ്രതീക്ഷയറ്റവനാകുകയും ചെയ്യരുത്. അല്ലാഹുവിൻ്റെ കാരുണ്യവും വിട്ടുവീഴ്ചയും അതിവിശാലമാണ്; തൗബയുടെ വാതിൽ എപ്പോഴും തുറന്നിടപ്പെട്ടിരിക്കുന്നു.
  3. തൗബ സ്വീകരിക്കപ്പെടാൻ പാലിച്ചിരിക്കേണ്ട ചില നിബന്ധനകളുണ്ട്. ഒന്ന്: തിന്മ ഉപേക്ഷിക്കുക. രണ്ട്: സംഭവിച്ചു പോയതിൽ ഖേദമുണ്ടായിരിക്കുക. മൂന്ന്: ആ തിന്മയിലേക്ക് ഇനിയൊരിക്കലും തിരിച്ചു പോകില്ലെന്ന ഉറച്ച തീരുമാനം ഉണ്ടായിരിക്കുക. അല്ലാഹുവിനോടുള്ള ബാധ്യതകളിൽ വരുത്തിയ തിന്മകളിൽ നിന്ന് പശ്ചാത്തപിക്കുമ്പോൾ ഈ മൂന്ന് നിബന്ധനകളാണ് പാലിക്കേണ്ടത്. എന്നാൽ സൃഷ്ടികളുമായി ബന്ധപ്പെട്ട തിന്മകളാണ് ചെയ്തത് എങ്കിൽ മറ്റൊരു നിബന്ധന കൂടിയുണ്ട്; ഒരാളുടെ അവകാശം കവർന്നെടുത്തുവെങ്കിൽ അത് അയാൾക്ക് തിരിച്ചേൽപ്പിക്കണം. അതല്ലെങ്കിൽ അയാൾ അക്കാര്യം വിട്ടുപൊറുത്തു മാപ്പാക്കണം.

വിവർത്തനം പ്രദർശിപ്പിക്കുക

56 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
DE Deutsch ജെർമൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
KY Кыргызча Kargaria
NE नेपाली النيبالية
YO Yorùbá Yorianina
LT Lietuvių الليتوانية
PRS دری الدرية
SR Српски الصربية
SO Soomaali الصومالية
TG тоҷикӣ الطاجيكية
RW Kinyarwanda Keniaroandia
RO Română الرومانية
HU Magyar المجرية
CS Čeština التشيكية
MOS Moore الموري
MG Malagasy Malagasy
OM Oromoo Oromianina
KN ಕನ್ನಡ Kanadianina
WO Wolof الولوف
AZ Azərbaycan Azerianina
UZ O‘zbek الأوزبكية
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية
KMR Kurmancî الكرمنجية